ADVERTISEMENT

അർജുനൻ മാസ്റ്റർ അവസാനമായി സംഗീതം പകർന്നത് രാജീവ് ആലുങ്കലിന്റെ വരികൾക്ക്. കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം പാട്ടൊരുക്കിയത്. കഴിഞ്ഞ വർഷം കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ വച്ചാണ് രാജീവ് ആലുങ്കൽ എഴുതിയ ‘മുത്താരം കുന്നത്തെ’ എന്ന പ്രണയഗാനത്തിനും മറ്റൊരു ക്രിസ്തീയ ഭക്തി ഗാനത്തിനും മാസ്റ്റർ ഈണമിട്ടത്. ആ ധന്യ മുഹൂർത്തം മറക്കാനാകില്ലെന്ന് രാജീവ് അടിവരയിട്ടു പറയുന്നു. 

 

‘മനസിന് ഏറെ കുളിർമ നൽകിയ ഹർഷാത്മകമായ ആ ധന്യ മുഹൂർത്തം മറക്കുവാനാവില്ല. എന്നുംതലമുറകൾ കടന്നെത്തിയ ആ സംഗീത ഇതിഹാസത്തോടൊപ്പം കാൽ നൂറ്റാണ്ട് മുമ്പെ തന്നെ നാടകത്തിൽ ഗാനങ്ങൾ ഒരുക്കുവാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ആദ്യമായും അവസാനമായും ഒരു സിനിമക്ക് വേണ്ടി ഒത്തു കൂടാൻ സാധിച്ചത് ധന്യമാം നിയോഗമായും അനുഗ്രഹമായും കരുതുന്നു’.– രാജീവ് ആലുങ്കൽ

 

‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ക്കു സംഗീതം പകരുവാൻ അർജുനൻ മാസ്റ്റർ എന്ന പ്രതിഭയെ ലഭിച്ചത് സന്തോഷവും അഭിമാനവും തോന്നി എന്ന് ചിത്രത്തിന്റെ സംവിധായകൻ  കുമാർ നന്ദ അനുസ്മരിച്ചു. 

 

‘എന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങാനിരിക്കുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകൾക്ക് സംഗീതം പകരുവാൻ അർജുനൻ മാസ്റ്റർ എന്ന

സംഗീത പ്രഭാമയനായകലാകാരനെ തന്നെ ലഭിച്ചതിൽ ഏറെ സന്തോഷം തോന്നിയിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ആ അവസാന നിമിഷങ്ങൾ മനസിൽ നിന്നും ഒരിക്കലും മായുന്നതല്ല.  സിനിമയുടെ ചിത്രീകരണ വേളയിലും മറ്റുമെല്ലാം എനിക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു മാസ്റ്ററുടെ ഫോൺ കോളുകൾ. ക്ഷേമാന്വേഷങ്ങൾ നേർന്ന് എന്നും ഒരു സഹോദരന്റെ സ്നേഹവാത്സല്യങ്ങൾ എനിക്ക് പകർന്ന് തന്ന മാസ്റ്ററുടെ വിയോഗം ഒരിക്കലും താങ്ങാനാവാത്ത ആഘാതമാണ്’.

 

ശാന്തി കൃഷ്ണ,ഭഗത് മാനുവൽ, സുനില്‍ സുഖദ, ശശി കലിംഗ, കൊച്ചു  പ്രേമൻ, പ്രജുഷ, ആനന്ദ്, ബേബി, ഗൗരി നന്ദ, മാസ്റ്റർ ഗൗതം മുരളി നായർ, എ.കെ എസ്, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ക്രിസ് കുമാർ, ആലിക്കോയ, അമീർ, ബാലു ബാലൻ, മധു നായർ ബിജുലാൽ, കുട്ടേടത്തി വിലാസിനി, ഗീതാമണി, അഞ്ജു നായർ, മിനി ഡേവിസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com