ADVERTISEMENT

കോവിഡ് 19 ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിൽ സമാധാനവും സന്തോഷം തിരികെ വരാനായി അവർ ഒന്നിച്ചു ഒരു പാട്ടു പാടി. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരായ 23 പാട്ടുകാരാണ് അവരവരുടെ വീടുകളിലിരുന്ന് ‘ലോകം മുഴുവൻ സുഖം പകരാനായി’ എന്ന പാട്ട് ഒന്നിച്ചു പാടിയത്. 

 

‘ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിന്റെ വിവിധ വരികളാണ് കെ.എസ് ചിത്രയും സുജാതയും ശരത്തും ദേവാനന്ദും രാജലക്ഷ്മിയും ശ്വേത മോഹനും റിമി ടോമിയും അടങ്ങുന്ന ഗായകർ പാടിയത്. പല സ്ഥലങ്ങളിൽ പല സമയത്തായി റെക്കോർഡ് ചെയ്ത ഗാനഭാഗങ്ങൾ ഒന്നിച്ച് ക്രോഡീകരിച്ചാണ് ഒരു ഗാനമാക്കിയിരിക്കുന്നത്. പി. ഭാസ്ക്കരൻ എഴുതി എസ് ജാനകി ആലപിച്ചതാണ് യഥാർഥത്തിൽ ഇൗ ഗാനം. 

 

‘ഞങ്ങൾ കുറച്ചു പാട്ടുകാർ ഒന്നിച്ചു ചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കു വേണ്ടി പാടുകയാണ്. ലോകത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കാനും കോവിഡ് ബാധ ഒഴിയാനുമുള്ള ഒരു പ്രാർഥനയായിട്ടു ഇൗ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു’. മലയാളികളുടെ പ്രിയ ഗായിക കെ.എസ് ചിത്രയുടെ ഇൗ വാക്കുകൾക്കു ശേഷമാണ്  വിഡിയോ ആരംഭിക്കുന്നത്. സുജാതയാണ് പാട്ടിന്റെ ആദ്യ വരി ആലപിക്കുന്നത്. സച്ചിൻ വാര്യരാണ് ഗാനം അവസാനിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു ഇൗ ഗാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com