ADVERTISEMENT

മലയാളത്തിലെ പ്രതിഭാധനനായ സംഗീത സംവിധായകനായിരുന്നിട്ടും ലക്ഷണമൊത്ത ഗസലുകൾ  ഒരുക്കി മലയാള സംഗീത ചരിത്രത്തിൽ പുതിയൊരു ഏട് ചേർത്തിട്ടും  അർജുനൻ മാസ്റ്ററിനെ തേടി സംസ്ഥാന സർക്കാരിന്റെ പുരസ്കാരം എത്തുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന നാളുകളിലായിരുന്നു. അദ്ദേഹം ഇപ്പോൾ കാലത്തിലേക്ക് കടന്നുപോകുമ്പോഴും ഏവരും ചർച്ച ചെയ്യുന്ന ഒരു കാര്യവും അത് തന്നെയാണ്. സംഗീത  ലോകത്തു  അങ്ങേയറ്റം  സൗമ്യനായി ജീവിച്ച  മനുഷ്യന് ആ പുരസ്‌കാരം  നേടി  കൊടുത്ത  പാട്ടിന് സ്വരമായതു  രശ്മി മധു എന്ന  ഗായികയാണ്. അതിനപ്പുറം മാസ്റ്ററുമായും  അദ്ദേഹത്തിന്റെ  കുടുംബവുമായും അടുത്ത ബന്ധമുണ്ട്. ഒരു  യാദൃശ്ചികതകയും.  രശ്മി മധു ഓർക്കുന്നു പ്രിയപ്പെട്ട അർജുനൻ മാസ്റ്ററിനെ.

 

സംഗീതരംഗത്ത് ഞാൻ ദേവരാജൻ മാഷിനെ പോലെ ഹൃദയം കൊണ്ട് ചേർത്തുനിർത്തിയ ഒരാളാണ്, ർന്ന് നിൽക്കുന്ന ഒരാളാണ് അർജുനൻ മാസ്റ്ററും.  ഞാൻ ഏറെ ആദരിക്കുന്ന ഒരു സംഗീത കാലഘട്ടത്തിലേയും ആ കാലത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രിയപ്പെട്ട സംഗീതകാ രന്മാരിലും  ഏറ്റവും അവസാനത്തെ ആൾ കൂടിയാണ് കടന്നുപോയത്. ഒരിക്കലും നികത്താൻ പറ്റാത്ത അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ് ആ മരണം.  മാഷിനെ അവസാനമായി കാണാനുള്ള ഒരു അവസരം പോലും ഈ ഘട്ടത്തിൽ ഇല്ല. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ്അഅദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. അദ്ദേഹം പാട്ടുപാടി കൊടുത്ത വർക്കും പാട്ടു പഠിപ്പിച്ച വർക്കും അദ്ദേഹത്തിന്റെ പാട്ട് കേട്ട് അവരുമായി ഒരു വലിയ വിഭാഗത്തിന് അദ്ദേഹത്തിന്റെ അവസാനയാത്ര കാണാനുള്ള ഒരു യോഗം ഇല്ലാതെ പോയി എന്നത് വലിയ സങ്കടമാണ്.  മൂന്നുമാസം അദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നെയും പോണം എന്നൊക്കെ കരുതി. പക്ഷെ ജോലിയുടെ തിരക്കുകളും ഓരോ പ്രശ്നങ്ങൾ കാരണവും അത്  നീണ്ടുപോയി. പിന്നെ ഒരു മാസമായി എല്ലാവരും കോവിഡ്  കാലത്തിന്റെ പിടിയിലുമാണല്ലോ. സുഖമില്ലായിരുന്നു എങ്കിലും മാഷ് ഇങ്ങനെ പെട്ടെന്ന് കടന്നു പോകുമെന്ന് കരുതിയിരുന്നില്ല.

 

ഒരു വലിയ സംഗീതജ്ഞൻ ആയിരുന്നിട്ടുകൂടി അങ്ങേയറ്റം ലാളിത്യത്തോടെ ജീവിച്ച മനുഷ്യനായിരുന്നു മാസ്റ്റർ. അദ്ദേഹത്തിന്റെ സംഗീതത്തിൽ നിന്നു മാത്രമല്ല ജീവിതത്തിൽനിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. ഇന്ന് ഒരു പാട്ടു പാടി ഹിറ്റായാൽ തന്നെ എല്ലാം തികഞ്ഞു എന്ന് ധരിക്കുന്ന ഒരു വലിയ കൂട്ടം നമുക്കിടയിലുണ്ട്.  അവർക്കിടയിൽ ആണ് അദ്ദേഹംഏറെ വ്യത്യസ്തനാകുന്നത്.  ഇത്രയും നല്ല ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തു ഇറക്കിയിട്ടും അത് വലിയ ഹിറ്റുകൾ ആയിട്ടും ആരുമല്ല ഞാൻ ഒരു ചെറിയ സംഗീതജ്ഞൻ അത്രമാത്രം... എന്നു ചിന്തിച്ചിരുന്ന മനുഷ്യനായിരുന്നു. അത്രമാത്രം സൂക്ഷിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന  കാലത്താണ് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം അദ്ദേഹത്തിന് കിട്ടുന്നത് എന്നത് സങ്കടകരമായ സത്യം തന്നെയാണ്. പുരസ്കാരം കിട്ടിയ ശേഷം അദ്ദേഹത്തോട് പത്രക്കാർ അതേപ്പറ്റി ചോദിച്ചിരുന്നു. വളരെ വൈകി വന്ന ഒരു അംഗീകാരമാണ് എന്തുതോന്നുന്നു എന്നൊക്കെ. ഏയ് എനിക്ക് അങ്ങനെ ഒന്നുമില്ല,  എന്തിനാ അങ്ങനെ ചിന്തിക്കുന്നത് എന്നായിരുന്നു ഇതിന്റെ മറുപടി. 

 

അനാവശ്യമായ ഒരു ചർച്ചയ്ക്കും തുടക്കം ഇടില്ല ദേഷ്യപ്പെട്ട് ഒരു വാക്കോ പ്രവൃത്തിയോ ആരോടും കാണിച്ചിട്ടും ഇല്ല. സംഗീതവും സ്നേഹവും മാത്രം മനസ്സിൽ സൂക്ഷിച്ച് ജീവിച്ച ഒരു സാധു മനുഷ്യൻ ആയിരുന്നു മാസ്റ്റർ എന്നും. ഒരുപാട് നല്ല ഗാനങ്ങൾ സൃഷ്ടിച്ചിട്ടും മലയാളത്തിലെ ഏറ്റവും പ്രഗൽഭനായ എല്ലാ ഗായകരെ കൊണ്ടും അനവധി ഗാനങ്ങൾ പാടിപ്പിച്ചിട്ടും സിനിമയുടെ ഒരു ആള്ക്കൂട്ടത്തില് ബഹളത്തിൽ ഒന്നും അദ്ദേഹത്തിന് കാണാൻ കഴിയില്ലായിരുന്നു. ഞാൻ ആരുംതന്നെ അല്ല എന്നൊരു നിലപാടായിരുന്നു അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നത്. അത് നമ്മുടെ ജീവിതത്തിൽ നമ്മൾ ഓർക്കേണ്ട കാര്യമാണ്.  എന്നെ സംബന്ധിച്ചാണെങ്കിൽ ഞാൻ ഒരു ഡോക്ടറാണ്. എന്നാൽ അതിനേക്കാൾ ഏറെ ഇഷ്ടമെന്നും പാട്ടിനോട് ആയിരുന്നു. പക്ഷേ സംഗീത ജീവിതത്തിൽ ഞാൻ ഒരുപാട് താഴെ പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. അതിനു പ്രധാന കാരണം ഞാൻ ഒരു ഡോക്ടർ ആയതു കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ സങ്കട പെട്ടപ്പോഴൊക്കെ എനിക്ക്  മാഷിനെ ആണ് ഓർമ്മ വന്നിട്ടുള്ളത്. എന്നെക്കാൾ എത്രയോ വലിയ കഴിവുള്ളള മനുഷ്യൻ ആയിട്ടുംഎന്നെക്കാൾ എത്രയോ വലിയ കഴിവുള്ള മനുഷ്യൻ ആയിട്ടും അദ്ദേഹം ഒരു പരാതിയുംം പറയാതെയാണ്ഒരു പരാതിയും പറയാതെയാണ് ജീവിച്ചത്. ചെയ്യാൻ കിട്ടുന്ന പാട്ടുകൾ അങ്ങേയറ്റം  സന്തോഷത്തോടെ ചെയ്താണ് അദ്ദേഹം കടന്നുപോയത്. 

 

മാഷിനെ സംസ്ഥാന സർക്കാർ പുരസ്കാരം നൽകിയ ഈ ഗാനം പാടാൻ ആയി എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് അതുപോലെ ഒരു  അംഗീകാരവും. സംഗീതത്തിനുവേണ്ടി എന്റെ ഈ പ്രൊഫഷൻ തന്നെ ഉപേക്ഷിച്ച് ഒരു വ്യക്തിയാണ് ഞാൻ ഒരു സമയത്ത്. അന്ന് പാട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകഴിഞ്ഞ് പാട്ട് പ്രൊഫഷനും ഒന്നിച്ചു കൊണ്ടു പോകാമെന്ന് തീരുമാനിച്ചു കൊച്ചിയിലേക്ക് വന്നതിന് ഫലമായിട്ടാണ് എനിക്ക് അർജ്ജുനൻ മാസ്റ്ററുടെ പാട്ട് പാടാൻ അവസരം കിട്ടിയത്. മാഷ് സാധാരണ എങ്ങനെയാണോ പെരുമാറുന്നത് അതിനേക്കാൾ സ്നേഹത്തിലാണ് റെക്കോർഡിങ് സമയത്ത്.

 

ജയരാജ് ആയിരുന്നു ഭയാനകം എന്ന സിനിമ സംവിധാനം ചെയ്തത് സാറിന് പാട്ട് കുറച്ച് വ്യത്യസ്തമായി പാടണം എന്നായിരുന്നു ആഗ്രഹം.  എനിക്ക് ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു.  പക്ഷേ മാഷ് നമ്മളെ അങ്ങേയറ്റം കംഫർട്ട്ആ ക്കിയിട്ടു മാത്രമേ പാട്ടു പാടിക്കുകയുള്ളൂ.  ചെറിയ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് പോലെയാണ് റെക്കോർഡിങ് സമയത്ത് നമ്മളോട് പെരുമാറുക. എന്തെങ്കിലും തെറ്റു വന്നാൽ മാഷാണ് ഏറ്റവുമധികം സമാധാനിപ്പിക്കുക.  സാരമില്ല മോളേ  നമുക്ക് പാടാവുന്നതേയുള്ളു  എന്നൊക്കെ പറയും.  അങ്ങനെ റെ ക്കോർഡിങ് കടന്നുപോയത്   സ്നേഹോഷ്മളമായ ഒരു അന്തരീക്ഷത്തിൽ ആയിരുന്നു. മറക്കാനാകില്ല അതൊന്നും.

 

ആ ഗാനത്തിനു  മാഷിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കിട്ടിയത് ജീവിതത്തിൽ എനിക്കു  കിട്ടിയ അനുഗ്രഹമായിട്ടാണ്് കരുതുന്നത്. അദ്ദേഹവുമായി  എന്തോ എനിക്ക്റ പറഞ്ഞറിയിക്കാനാകാത്ത,  വാക്കുകൾക്കപ്പുറം ഉള്ള ഒരു ബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിന്റെ തുടക്കവും  എന്റെ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് മറ്റൊരു കാര്യം.പാട്ടിലൂടെ ഞാൻ മാത്രമല്ല എന്റെ മുൻ  തലമുറയും അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് ഒരു സ്വകാര്യ സന്തോഷമാണ്. അത് അധികം ആർക്കും അറിയാത്ത ഒരു കാര്യം കൂടിയാണ്. അദ്ദേഹത്തെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരുന്നത് എന്റെ അച്ഛന്റെ അമ്മാവനാണ്. കറുത്ത പൗർണമി എന്ന സിനിമയുടെ സംവിധായകനായിരുന്നു അദ്ദേഹം. 

 

ഞാൻ നേരത്തെ പറഞ്ഞില്ലേ സംഗീതത്തിനുവേണ്ടി ജീവിച്ചിട്ടും കുറേ തഴയപ്പെട്ടു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്ന്. അതെ കുറിച്ച് ഓർത്ത് ഞാൻ സങ്കടപ്പെടാത്തതിനും ഇന്നും അങ്ങേയറ്റം സ്നേഹത്തോടെ പാട്ടുമായി  ചേർന്നുനിൽക്കുന്നതിനും കാരണം അർജ്ജുനൻ മാസ്റ്ററെ പോലുള്ള മനുഷ്യരാണ്. 

 

ഒരിക്കലും സംഗീത രംഗത്ത് എന്തെങ്കിലും ഹിറ്റുകൾ കിട്ടാതെ പോയതിനെക്കുറിച്ച് അല്ലെങ്കിൽ പുരസ്കാരങ്ങൾ കിട്ടാത്തതിനെ കുറിച്ച് അദ്ദേഹത്തിന് യാതൊരു ആകുലതകളും ഇല്ലായിരുന്നു. അതിന്റെ പേരിൽ ഒരു രാഷ്ട്രീയം കളിക്കാനും അദ്ദേഹം പോയില്ല. അതിന്റെ പേരിൽ ഒരു വാദം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുമില്ല.  എന്തായാലും സംഗീതം കൊണ്ടും നിലപാടുകൾ കൊണ്ടും എല്ലാവർക്കും മാതൃകകൾ ആയിരുന്ന മലയാള ചലചിത്ര സംഗീതത്തിലെ വൈഡൂര്യ ങ്ങൾ ആയിരുന്നവരിൽ അവസാനത്തെ ആളാണ് കടന്നുപോയത്. സങ്കടം അല്ലാതെ മറ്റൊന്നും ഇല്ല മനസ്സിൽ. രശ്മി മധു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com