ADVERTISEMENT

തന്റെ ചെറുപ്പകാലത്തെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കു വച്ച് മലയാളികളുടെ പ്രിയ ഗായിക സുജാത മോഹൻ. ചിത്രത്തിനു താഴെ സുജാതയുടെ ചെറുപ്പകാലത്തെ മറക്കാനാകാത്ത ഒാർമകളാണ് ആരാധകർ രേഖപ്പെടുത്തുന്നത്. 

 

ഇന്നു രാവിലെയാണ് ഒരു നായ്ക്കൊപ്പം നിൽക്കുന്ന പഴയകാല ചിത്രം സുജാത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയ ഗായികയായി തുടരുന്ന സുജാതയുടെ ആരാധകർക്കെല്ലാം നിനച്ചിരിക്കാത്ത സമ്മാനമായി ആ ചിത്രം. ഒറ്റപ്പാലത്തും മുംബൈയിലുമൊക്കെ യേശുദാസിനൊപ്പം വിവിധ പരിപാടികളിൽ സുജാതയെ കണ്ട കാര്യം ആരാധകർ ചിത്രത്തിനു താഴെ സൂചിപ്പിച്ചു. അന്ന് യേശുദാസിന്റെ മടിയിലിരുന്ന് പാടിയ ആ കുട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം.

 

ലോക്ഡൗൺ കാലത്ത് തപ്പിയെടുത്തതാണോ ഇൗ പഴയ ചിത്രമെന്നും ചിലർ ഗായികയോട് ചോദിക്കുന്നുണ്ട്. എന്തായാലും പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രം വൈറലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com