ADVERTISEMENT

മക്കളെ മിസ് ചെയ്യുന്നു എന്ന് ക്വാറന്റീനിൽ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂർ. മക്കളായ ആയന, സമറ, യുവ്‌രാജ് എന്നിവരുടെ ക്യൂട്ട് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് കനിക വികാരാധീനയായത്. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് കനിക പങ്കുവച്ചത്. 

 

വിദേശത്തു നിന്നും മടങ്ങിയെത്തിയ കനിക, കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികം ചികിത്സയിലായിരുന്നു. ആറാം ഘട്ട പരിശോധനയിലാണ് ഗായകയുടെ ഫലം നെഗറ്റീവ് ആയത്. ആശുപത്രി വിട്ടെങ്കിലും 21 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം ഇപ്പോൾ ലഖ്നൗവിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് കനിക.

 

ചികിത്സയിൽ കഴിയവേ മക്കളെയും കുംടുംബാംഗങ്ങളെയും കാണണമെന്നും അവരുടെ അടുത്തേയ്ക്കെത്താൻ കാത്തിരിക്കുകയാണെന്നും കുറിച്ചുകൊണ്ട് ഗായിക പങ്കുവച്ച വികാർ നിർഭരമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ക്വാറന്റീനിൽ കഴിയുന്നതിനാൽ കുട്ടികളെ കാണാൻ കനികയ്ക്കു സാധിക്കില്ല. 

View this post on Instagram

I miss you soo much 💙💛💜

A post shared by Kanika Kapoor (@kanik4kapoor) on

 

കുട്ടികളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വികാരാധീനയായ കനികയ്ക്ക് ആശ്വാസ വാക്കുകളുമായി ആരാധകർ രംഗത്തു വന്നിട്ടുണ്ട്. കനികയുടെ സംഗീതപരിപാടികൾ മിസ് ചെയ്യുന്നു എന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്നും ആരാധകരിൽ ചിലർ കുറിച്ചു. 

 

വിദേശത്തു നിന്നും മടങ്ങിയെത്തിയതിനു ശേഷം ക്വാറന്റീനിൽ കഴിയേണ്ടതിനു പകരം വിരുന്നുകളിലും മറ്റും പങ്കെടുത്തതിനു കനികയ്ക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ആർക്കു വേണ്ടിയും പാർട്ടി നടത്തിയിട്ടില്ലെന്നും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് ക്വാറന്റീനിൽ പ്രവേശിക്കാതിരുന്നതെന്നും ഗായിക കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

 

കോവിഡ് 19 രോഗബാധിതരുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കനിക ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ കനികയുടെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com