ADVERTISEMENT

പൃഥ്വിരാജ് നാട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ചുവടുവച്ച് യുവതാരം മാളവിക മേനോൻ. പൃഥ്വിയുടെ തന്നെ ചിത്രമായ ഉറുമിയിലെ ‘ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് താരത്തിന്റെ ഡാൻസ്. ‘രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം’ എന്ന അടിക്കുറിപ്പോടെയാണ് മാളവിക വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

 

ചിത്രത്തിനു വേണ്ടി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് ഗാനം രചിച്ചത്. ദീപക് ദേവിന്റെ സംഗീതത്തിൽ പിറന്ന് പാട്ട് ജോബ് കുര്യനും റീതയും ചേർന്നാണ് ആലപിച്ചത്. നിരവധി കാഴ്ചക്കാരെ സ്വന്തമാക്കിയ പാട്ട് ഇപ്പോഴും മലയാളികളുടെ ഇഷ്ടങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ്. മാളവിക പോസ്റ്റു ചെയ്ത ഡാൻസ് വിഡിയോ ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്.

 

ഹ്യൂജ് ഫാൻ, രാജുവേട്ടൻ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മാളവികയുടെ പോസ്റ്റ്. വളരെ എനർജറ്റിക് ആയാണ് താരത്തിന്റെ പ്രകടനം. മാളവിക വളരെ ക്യൂട്ട് ആണെന്നാണ് ആരാധകപക്ഷം. വേഷപ്പകർച്ച കണ്ടിട്ട് നാടോടി നൃത്തത്തിന് തയ്യാറെടുത്തതു പോലുണ്ട് എന്നും പ്രേക്ഷകർ പ്രതികരിച്ചു. എന്നാൽ ഒരു ദിവസം തന്നെ ഒന്നിലധികം വിഡിയോകൾ ചെയ്യുന്നതു കൊണ്ടാണ് ഒരേ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് വിഡിയോ പോസ്റ്റു ചെയ്ത് മാളവിക കുറിച്ചിട്ടുണ്ട്. 

 

‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ജോർദാനിൽ നിന്നും വെള്ളിയാഴ്ച കൊച്ചിയിൽ തിരിച്ചെത്തിയ പൃഥ്വിരാജ്, ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്കു മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്കു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com