ADVERTISEMENT

മോഹൻലാലിന്റെ ജാതകത്തിന്റെ കോപ്പി കൈവശമുണ്ടെന്നു തുറന്നു പറഞ്ഞ് ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. വർഷങ്ങൾക്കു മുൻപേ മോഹൻലാലിന്റെ അമ്മയാണ് താരത്തിന്റെ ജാതകം ശ്രീകുമാരൻ തമ്പിയെ ഏൽപ്പിച്ചത്. മോഹൻലാലിന്റെ ജന്മദിനത്തിൽ ആശംസകൾ േനർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിൽ കൗമാരവും യൗവ്വനവും സൂക്ഷിക്കുന്ന മോഹൻലാലിന് ഒരിക്കലും വാര്‍ധക്യം വരില്ല എന്നു പറഞ്ഞുകൊണ്ടാണ് ശ്രീകുമാരൻ‍ തമ്പി മംഗളങ്ങൾ നേർന്നത്.

 

‘മോഹൻലാലിന്റെ ജാതകത്തിന്റെ ഒരു കോപ്പി ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് ലാലിന്റെ അമ്മ എന്നെ ഏൽപ്പിച്ചതാണ്. മോഹൻലാൽ എന്ന നടന്റെ താരോദയം തുടങ്ങുന്ന കാലത്ത് മകന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്ന ആ അമ്മ ജ്യോതിഷത്തിൽ എന്റെ ഗുരുനാഥനായ കർണാടക സ്വദേശി നരസിംഹ ഹൊള്ളയെ കാണിക്കാൻ വേണ്ടിയാണ് ആ ജാതകം നൽകിയത്. മുപ്പത്തിയഞ്ച് വർഷം മുൻപ് ആ ജാതകം പരിശോധിച്ച ഹോള്ളാജി ഇന്നത്തെ മോഹൻലാലിനെ എന്റെ മുൻപിൽ വരച്ചു കാണിച്ചു’.– ശ്രീകുമാരൻ തമ്പി പറഞ്ഞു. 

 

ഇരുപത്തിരണ്ടാം വയസിൽ ‘എനിക്കുമൊരു ദിവസം’ എന്ന സിനിമയിലൂടെയാണ് മോഹൻലാൽ ആദ്യമായി ശ്രീകുമാരൻ തമ്പിയുടെ ക്യാമറയ്ക്കു മുന്നിൽ വരുന്നത്. നായകനോളം പ്രാധാന്യമുള്ള വേഷമാണ് അന്ന് കൈകൈര്യം ചെയ്തത്. താരം നായകവേഷത്തിലേക്കെത്തിയതും ശ്രീകുമാരൻ തമ്പിയുടെ ചിത്രത്തിലൂടെ തന്നെ. അദ്ദഹവും അദ്ദേഹത്തിന്റെ സിനിമകളും ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്ന് മോഹൻലാൽ പലപ്പോഴും പൊതു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com