ADVERTISEMENT

സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഹലാൽ ലവ് സ്റ്റോറി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘സുന്ദരനായവനേ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. മുഹ്സിൻ പരാരി രചിച്ച വരികൾക്ക് ഷഹബാസ് അമൻ സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. പാട്ട് കേട്ടപ്പോൾ ബിരിയാണി കഴിച്ച ഫീൽ തോന്നി എന്നാണ് ആസ്വാദകപക്ഷം. 

 

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിനു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി. സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ നിർമാണം. 

 

ഷഹബാസ് അമനെ കൂടാതെ ബിജിബാലും റെക്സ് വിജയനും ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com