ADVERTISEMENT

മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജറംഗദൾ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ആളുകൾ തകർത്തതിനെതിരെ ഗായകനും സംഗീതസംവിധായകനുമായ ഷഹബാസ് അമൻ. വിവരമില്ലാത്തവരുടെ അവിവേകമെന്നു പറഞ്ഞ് ഈ സംഭവത്തെ നിസാരവത്ക്കരിക്കരുതെന്നും നമ്മുടെ മനസമാധാനത്തെയും പരസ്പര സ്നേഹത്തെയും തകർക്കുന്ന ഇത്തരം ആസൂത്രിതമായ പ്രവൃത്തികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലനിൽക്കണമെന്ന് ഗായകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

 

ഷഹബാസ് അമന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ്:

 

'മിന്നൽ മുരളി' യുടെ അണിയറപ്രവർത്തകർക്ക്‌ ഐക്യദാർഡ്യം. കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക്‌ തുല്യം ശ്രദ്ധയും പ്രാധാന്യവും കിട്ടേണ്ട വിഷയം തന്നെയാണിത്‌. പ്രതീകമല്ലേ, സിനിമയല്ലേ, ഉള്ളിൽ നമുക്കറിയാത്ത വേറെക്കളികളുണ്ടാകും അതിലും വലിയ സംഗതിയാണു ഇപ്പുറത്ത്‌ നടക്കുന്നത്‌ എന്നൊക്കെ ചിന്തിക്കാതെ, വിവരമില്ലാത്തവരുടെ അവിവേകം എന്ന് കനം കുറഞ്ഞ്‌ കാണാതെ, നമ്മുടെ മനസ്സമാധാനത്തെയും പരസ്പര സ്നേഹത്തെയും അടിച്ച്‌ തകർക്കുന്ന ആസൂത്രിതവും ക്രൂരവും പ്രത്യേകിച്ചും ഇനിയങ്ങോട്ടുള്ള കാലത്തേക്ക്‌‌  പൂർവ്വാധികം ആപത്കരവുമായ ഒരു സംഭവമാണു നടന്നിരിക്കുന്നത്‌ എന്ന തിരിച്ചറിവോടെത്തന്നെ‌‌ എല്ലാ മനുഷ്യസ്നേഹികളും ഒരുപോലെ ഒന്നിച്ച്‌ നിന്ന് ശക്തമായി എതിർക്കേണ്ട കാര്യമാണ്. മൗനം പാലിക്കുന്നത്‌ തീർച്ചയായും നല്ലതിനല്ല’.

 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾ‌പ്പടെയുള്ള ആളുകൾ സംഭവത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സിനിമാരംഗത്തു നിന്നും നിരവധി ആളുകളാണ് സംഭവത്തെ അപലപിച്ചു മുന്നോട്ടു വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com