ADVERTISEMENT

വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എല്ലാരും ചൊല്ലണ് എന്ന പാട്ട് മൗത്ത് ഓർഗണിൽ വായിക്കുന്ന വിഡിയോ കണ്ട് കണ്ണു നിറയാത്തവർ ഇല്ല.  പത്മജയുടെ സ്നേഹിതർ അനുശോചനം രേഖപ്പെടുത്തുന്നതും ആ വിഡിയോ ഷെയർ ചെയ്തുകൊണ്ടാണ്. വിഡിയോയ്ക്കു പിന്നിലെ അറിയാക്കഥ മനോരമ ഓൺലൈനിനോടു വെളിപ്പെടുത്തിയിരിക്കുകയാണ് സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട്. ശബ്ദസന്ദേശങ്ങളുൾപ്പെടെ അവസാനമായി പത്മജ അയച്ച എല്ലാ സന്ദേശങ്ങളും പ്രസാദ് മനോരമയുമായി പങ്കുവച്ചു. 

 

പ്രസാദ് നൂറനാടിന്റെ വാക്കുകൾ:

 

‘ഞാനും പപ്പേച്ചിയും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നു. ചേച്ചി എപ്പോഴും കൊച്ചു മക്കൾക്കൊപ്പം ടിക്ടോക് വിഡിയോകൾ ചെയ്യുമായിരുന്നു. അതെല്ലാം എനിക്ക് അയച്ചു തരികയും ചെയ്തിരുന്നു. ചേച്ചിയ‌ും ഞാനും ഉൾപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മകൾ ഉണ്ട്. ചേച്ചി അതിലെല്ലാം വളരെ സജീവമായിരുന്നു. കഴിഞ്ഞയാഴ്ച ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. കൃത്യമായി പറഞ്ഞാൽ ജൂൺ പത്തിന്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരു മുറി മാത്രമേ ഉപയോഗ യോഗ്യമായുള്ളു എന്നും അതിലാണ് ഈ ദിനങ്ങൾ കഴിച്ചുകൂട്ടുന്നതെന്നും ചേച്ചി അന്ന് എന്നോടു പറഞ്ഞു. സഹായിയായി സരോജം എന്ന ഒരു സ്ത്രീ കൂടെയുണ്ടെന്നും പറഞ്ഞു. ഒറ്റമുറിയിൽ തനിച്ചായതിന്റെ വിഷമം ചേച്ചിയുടെ മെസേജുകളിലൂടെ എനിക്കനുഭവപ്പെട്ടു. 

 

അന്നു ഞാൻ പപ്പേച്ചിയോടു പറഞ്ഞു, ചേച്ചി ഒരു വിഡിയോ ചെയ്യൂ, ഞാൻ അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാമെന്ന്. അപ്പോഴാണ് മൗത്ത് ഓർഗണിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ഒരുപാട് പാട്ടുകൾ വായിച്ചു നോക്കിയെന്നും ചേച്ചി പറഞ്ഞത്. അങ്ങനെ എന്റെ നിർബന്ധപ്രകാരം ചേച്ചി ‘എല്ലാവരും ചൊല്ലണ്’ എന്ന പാട്ട് മൗത്ത് ഓർഗണിൽ വായിക്കുകയും വിഡിയോ അയച്ചു തരികയും ചെയ്തു. ചേച്ചിയുടെ സഹായിയായി കൂടെയുള്ള സരോജം ആണ് അത് ചിത്രീകരിച്ചത്. ഞാൻ അത് എഡിറ്റ് ചെയ്തു യൂട്യൂബിൽ ഇട്ട് ലിങ്ക് ചേച്ചിക്ക് അയച്ചു കൊടുത്തു. അതു കണ്ട് പപ്പേച്ചി ഒരുപാട് സന്തോഷിച്ചിരുന്നു. ചേച്ചി അത് മക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അയച്ചു കൊടുത്തു. 

 

വേറെയും വിഡിയോകൾ ചെയ്യണമെന്നു ഞങ്ങൾ പദ്ധതിയിട്ടിരുന്നു. ഞാൻ തന്നെ നേരിട്ടു ചെന്ന്  അത് ഷൂട്ട് ചെയ്യാമെന്നും പറഞ്ഞിരുന്നു. ഒറ്റ ഷോട്ടിൽ എടുത്താൽ അത് എഡിറ്റ് ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇനി ചിത്രീകരണം നടത്തുമ്പോൾ പല ഷോട്ടുകളായി എടുക്കാമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. വിഡിയോകളൊക്കെ ചെയ്യുന്ന കാര്യത്തിൽ പപ്പേച്ചി വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലും ചേച്ചി വളരെ സ്മാർട്ട് ആയിരുന്നു. ഒന്നിനും പിന്നോട്ടു നിൽക്കാറില്ല. വിഡിയോ ഷൂട്ടിനെക്കുറിച്ചു പറഞ്ഞ് ചേച്ചി അയച്ച മെസേജുകൾ ഇപ്പോഴും എന്റെ ഫോണിൽ ഉണ്ട്. എല്ലാ പദ്ധതികളും പാതി വഴിയിലാക്കി ചേച്ചി പോയി. ഇത് തികച്ചും അപ്രതീക്ഷിത വിയോഗമാണ്. അത് എന്നെ ഏറെ നൊമ്പരപ്പെടുത്തുന്നു’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com