ADVERTISEMENT

അഭിനേത്രി മോളി കണ്ണമാലി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമാണ്. ഒറ്റ ക്ലിക്കിൽ വൈറലായ മോളി ഇപ്പോൾ പാട്ടു പാടിയും ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നു. ഇന്ന് മനോരമ ന്യൂസ് പുലർവേളയിൽ അതിഥിയായെത്തിയായെത്തിയതായിരുന്നു മലയാളികളുടെ പ്രിയ മോളി ചേച്ചി. മനോരമ ആരോഗ്യത്തിന്റെ കവർ ഗേളായി ഗംഭീര മെയ്ക്ക് ഓവറിൽ വന്ന മോളി കണ്ണമാലി ആരാധകരെ ഞെട്ടിച്ചിരുന്നു. വൈറൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് താരം മനോരമ ന്യൂസിന്റെ ക്ഷണം സ്വീകരിച്ച് പുലർ വേളയിൽ അതിഥിയായെത്തിയത്. 

 

കൗമാരകാലം മുതൽ കലാരംഗത്തു സജീവമായ മോളി ആ കാലത്തെക്കുറിച്ചുള്ള ഓർമകളും പ്രേക്ഷകരോടു പങ്കുവച്ചു. ചവിട്ടു നാടക വേദികളിലാണ് മോളി പ്രധാനമായും മികവു പുലർത്തിയത്. നാടക വേളയിലെ ഗാനാലാപനത്തെക്കുറിച്ചു മനസു തുറന്നപ്പോഴാണ് പ്രേക്ഷകർക്കായി ഒരു പാട്ടു പാടാമോ എന്ന് അവതാരകൻ ചോദിച്ചത്. ചുമയാണ് ഇപ്പോൾ പാടിയാൽ ശരിയാകില്ല എന്നു പറഞ്ഞ് മോളി ആദ്യം വിസമ്മതിച്ചു. എന്നാൽ പിന്നീട് നിർബന്ധമാണെങ്കിൽ പാടാം എന്നു പറഞ്ഞ് താരം പ്രേക്ഷകർക്കു വേണ്ടി പാടുകയും ചെയ്തു. 

 

മോളി കണ്ണമാലിയുടെ ഫോട്ടോഷൂട്ട് ചിത്രം സമൂഹമാധ്യമലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയാണിപ്പോൾ. ചിത്രം പുറത്തു വന്നപ്പോൾ മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി ഫോൺകോളുകൾ വരുന്നുണ്ടെന്ന് ചെറുചിരിയോടെ മോളി പറയുന്നു. വനിത ഫൊട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ഈ മനോഹര ചിത്രങ്ങൾക്കു പിന്നിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com