ADVERTISEMENT

 

സുശാന്ത് സിങ് രാജ്പുത്തിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കവിത പങ്കുവച്ച് ബോളിവുഡ് ഗായിക നേഹ കക്കർ. നേഹയുടെ സഹോദരനും സംഗീതസംവിധായകനും ഗായകനുമായ ടോണി കക്കർ എഴുതിയതാണ് കവിത. സുശാന്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു കുറിച്ചുകൊണ്ടാണ് നേഹ കവിത സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്. 

 

വേർപെട്ടു പോയെങ്കിലും താൻ എന്നും സുശാന്തിന്റെ കടുത്ത ആരാധികയായിരിക്കുമെന്നും നേഹ കുറിച്ചു. സുശാന്തിനു വേണ്ടി ഉള്ളു തൊട്ടു കവിതയെഴുതിയ ടോണി കക്കറിനു നന്ദി അറിയിച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. സ്വപ്നങ്ങൾ തകർന്നടിഞ്ഞപ്പോൾ സുശാന്ത് അനുഭവിച്ച വേദനയാണ് ടോണി കക്കർ കവിതയിൽ ആവിഷ്കരിച്ചത്. 

 

‘വിഷാദം അങ്ങേയറ്റം മോശമായ രോഗാവസ്ഥയാണ്. അതിൽനിന്നു മുക്തി നേടാൻ ഓരോരുത്തരും അവരവരുടെ മനസ്സു തുറന്നു സംസാരിക്കാൻ തയ്യാറാകണം. അതിന് ഒരിക്കലും മടി കാണിക്കരുത്. സുശാന്തിനെ എന്നന്നേക്കുമായി ലോകത്തിനു നഷ്ടപ്പെട്ടു. അദ്ദേഹത്തെ എന്നും മിസ് ചെയ്യുമെന്നു തീർച്ചയാണ്. സുശാന്ത് ജീവിതത്തിൽ യഥാർഥത്തിൽ ഹീറോയാണ്’.– കവിതയിലൂടെ ടോണി കക്കർ പറഞ്ഞു.  

 

ഞായറാഴ്ചയാണ് മുംബൈയിലെ വസതിയിൽ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്ത് വലിയ ആഘാതമാണ് സൃഷടിച്ചത്. നിരവധി പ്രമുഖർ സുശാന്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com