ADVERTISEMENT

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ടിക്ടോക് അക്കൗണ്ട് നീക്കം ചെയ്ത് പിന്നണി ഗായകൻ നജിം അർഷാദ്. ജയ്ഹിന്ദ് എന്നു കുറിച്ചുകൊണ്ടാണ് നജിം അക്കൗണ്ട് ഉപേക്ഷിച്ച കാര്യം അറിയിച്ചത്. കൺഫർമേഷൻ മെസേജിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.  

 

നജീമിന്റെ പോസ്റ്റിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ പ്രതികരണങ്ങളുമായെത്തി. ‘നമുക്ക് സൈനികർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്നത് തീർച്ചയായും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോൾ ഇതേ സാധിക്കൂ. നമ്മുടെ സൈനികർക്കു വേണ്ടി നിങ്ങളും ഇതുപോലെ ചെയ്യൂ’– പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായി നജിം കുറിച്ചു. കേവലം ഒരു മൊബൈൽ ആപ്ലിക്കേഷൻ ബഹിഷ്കരിച്ചതിന്റെ പേരിൽ നമ്മുടെ രാജ്യത്തിനും സൈനികർക്കും എന്താണു നേട്ടമെന്നു നിരവധി പേർ ചേദിച്ചു. എന്നാൽ ഒരു നേട്ടവും ഇല്ലെന്നും ഇത് ഒരു പ്രതിഷേധം മാത്രമാണെന്നും ആയിരുന്നു നജീമിന്റെ മറുപടി. 

 

രാജ്യത്ത് ചൈന വിരുദ്ധ വികാരം വ്യാപകമായതോടെ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന ആഹ്വാനം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്മാർട്ഫോണുകൾ ഉൾപ്പെടുന്ന ചൈനീസ് ഉത്പന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളുമെല്ലാം നീക്കം ചെയ്യാനുള്ള ആഹ്വാനവും വ്യാപകമാകുന്നു. ബൈറ്റ് ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക്. ഇന്ത്യയിൽ മാത്രം ടിക് ടോകിന് പ്രതിമാസം 12 കോടി സജീവ ഉപഭോക്താക്കളാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com