ADVERTISEMENT

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു. കേരള മീഡിയ അക്കാദമിക്കു വേണ്ടി സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ ഈണമിട്ട് ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. മഹാമാരിയുടെ ഈ കാലത്ത് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അഹോരാത്രം ജോലിയെടുക്കുന്ന മാധ്യമപ്രര്‍ത്തകര്‍ക്ക് ആദരവ് കൂടി അര്‍പ്പിച്ചാണു ഗാനം ഒരുക്കിയത്. 

 

അധ്യാപകനും ചലച്ചിത്ര ഗാനരചയിതാവുമായ മധു വാസുദേവനാണ് ഗാനത്തിനു വരികളെഴുതിയത്. കൊറോണ ജീവൻ എടുത്ത ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെ ആദരിച്ചുകൊണ്ടാണ് ഗാനം ഇറക്കിയതെന്ന് ഗാനം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു കൊണ്ട് മധു വാസുദേവന്‍ പറഞ്ഞു.  

 

ഏതൊരു ദുരന്തമുഖത്തും നേരിന്റെ വേരുകള്‍ തേടിയെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സേവനം പലരും വിസ്മരിക്കാറുണ്ടെന്നും എന്നാല്‍ ഈ സംഗീതാര്‍ച്ചന അത്തരത്തില്‍ വിസ്മരിക്കപ്പെട്ടവര്‍ക്ക് അനുയോജ്യമായ ആദരവാണെന്നും നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി. ഔസേപ്പച്ചന്റെ ഈണവും ആലാപനവും ഹൃദയസ്പര്‍ശിയാണെന്നും ആരാധകര്‍ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com