ADVERTISEMENT

അഭിനേത്രിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ കാണാതായി. സതേൺ കാലിഫോർണിയ പിരു തടാകത്തിലാണ് 33കാരിയായ റിവേരയെ കാണാതായത്. നാലു വയസ്സുകാരൻ മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യവെയാണ് അപകടം. സംഭവത്തിനു തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം റിവേര സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു.

 

View this post on Instagram

just the two of us

A post shared by Naya Rivera (@nayarivera) on

ബുധനാഴ്ച ഉച്ചയോടെയാണ് മകനൊപ്പമെത്തി റിവേര ബോട്ട് വാടകയ്ക്ക് എടുത്തത്. മൂന്നു മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അപകടത്തെക്കുറിച്ചറിയുന്നത്. മകനെ ലൈഫ്ജാക്കറ്റ് ധരിച്ച് ഉറങ്ങുന്നതായി ബോട്ടിൽ നിന്നും കണ്ടെത്തി. റിവേര നീന്താനായി തടാകത്തില്‍ ഇറങ്ങിയതാണെന്ന് മകൻ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ‌ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നയാ റിവേര വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് പോലീസ്.

 

2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com