ADVERTISEMENT

‘അനുരാഗ ലോല ഗാത്രി...’ എന്ന നിത്യഹരിത പ്രണയ ഗാനത്തിനു കവർ പതിപ്പൊരുക്കി പ്രവാസിയായ യുവ ഗായിക രോഷ്നി രജി. സംഗീത ലോകത്തെ അതികായരായിരുന്ന നൗഷാദ് അലി- മുഹമ്മദ് റാഫി കൂട്ടുക്കെട്ടിൽ പിറന്ന ‘ജിസ് രാത് കേ ഹാബ് ആയെ...’ എന്ന അനശ്വര ഗാനം. 1980ൽ പുറത്തിറങ്ങുകയും പിന്നീട്  ഇന്ത്യമുഴുവൻ ഏറ്റുപാടുകയും ചെയ്തു. എട്ടു വർഷങ്ങൾക്കിപ്പുറം 1988ൽ നൗഷാദ് അലിയുടെതന്നെ സംഗീതത്തിലാണ് ‘അനുരാഗ ലോല ഗാത്രി...’ പിറന്നത്. 

 

രാത്രികളെ രാഗാർദ്രമാക്കി തെളിനിലാവ്. നനുത്ത നൂൽമഴയായി പ്രണയം. മൗനം വാചാലമാകുന്ന നിമിഷങ്ങൾ. മനസ്സിൽ അനുരാഗത്തിന്റെ ലയലാസ്യ കാന്തി. പതിയെപതിയെ അതു നമ്മെ സുരലോകത്തിലേക്കുയർത്തുന്നു. വരികളിലെ കാവ്യ ഭംഗികൊണ്ട് എക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘അനുരാഗ ലോല ഗാത്രി…’ എന്ന ഗാനം ‘ധ്വനി’ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരിയാണ് രചിച്ചത്. യേശുദാസും പി.സുശീലയും ചേർന്ന് ആലപിച്ചു. ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

പാട്ടിന് രോഷ്നി ഒരുക്കിയ കവർ പതിപ്പ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ബഹ്‌റൈനിലെ പ്രശസ്ത സംഗീത അധ്യാപകൻ പ്രജോത് കൃഷ്ണയുടെ മേൽനോട്ടത്തിൽ ഒരുക്കിയ ഈ കവർ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ബിജു കല്ലുമ്പുറത്തിന്റേതാണ്. ദൃശ്യാവിഷ്കാരവും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിഷ് മുണ്ടയ്ക്കൽ, ഛായാഗ്രഹണം അജിത് നായർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com