ADVERTISEMENT

ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഡ്രമ്മർ ശിവമണി. ബാലഭാസ്കറിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് നൊമ്പരത്തോടെ ശിവമണി ആശംസകൾ നേർന്നത്. ബാലഭാസ്കറിന്റെ ഓർമകളും സംഗീതവും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ശിവമണി കുറിച്ചു.

 

‘എന്റെ പ്രിയപ്പെട്ട ബാലാ, നിന്റെ ജന്മദിനത്തിൽ ഞാൻ നിന്നെക്കുറിച്ചോർക്കുന്നു. നീയും നിന്റെ സംഗീതവും എല്ലായ്പ്പോഴും എന്റെ ജീവിതത്തിന്റെയും സംഗീതയാത്രയുടെയും ഭാഗമായുണ്ടാകും. ഞാൻ അവ ഒരിക്കലും മറക്കില്ല. നീ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുക. എന്നും നിനക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ജന്മദിനാശംസകൾ. നിന്റെ സ്വപ്നമായിരുന്ന ബിഗ്ബാൻഡ് ഇപ്പോഴും സജീവമാണ്. നിന്റെ ഓർമകളെ ചേർത്തു നിർത്തി ബാൻഡ് മുന്നോട്ടു പോവുകയും ചെയ്യും’.– ശിവമണി കുറിച്ചു.

 

ഇന്നലെയായിരുന്നു ബാലഭാസ്കറിന്റെ 42–ാം ജന്മദിനം. ശിവമണിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനു പിറന്നാൾ ആശംസകൾ നേർന്നത്. ആശംസകൾ നേർന്ന് ഇന്നലെ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി പോസ്റ്റു ചെയ്ത വിഡിയോ ആരാധകരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. കണ്ണീരണിഞ്ഞ് ഇടറുന്ന സ്വരത്തിലായിരുന്നു പ്രിയ സുഹൃത്തിന് സ്റ്റീഫന്‍ പിറന്നാൾ ആശംസിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com