ആരെ നോക്കണമെന്ന് കൺഫ്യൂഷൻ ആയല്ലോ; തകർപ്പൻ പ്രകടനവുമായി ട്രാവൻകൂർ സിസ്റ്റേഴ്സ്

ahana-krishna-and-sisiters
SHARE

നൃത്ത വിസ്മയവുമായി അഹാന കൃഷ്ണയും സഹോദരിമാരും. ‘പിംഗാ ഗ പോരി’ എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും സഹോദരിമായ ദിയ, ഇഷാനി, ഹൻസിക എന്നിവരും ചേർന്നു ചുവടുവച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാൻസ് കവർ റിലീസ് ചെയ്തത്. 

ഒരേ വേഷവിധാനത്തിലാണ് അഹാനയും സഹോദരിമാരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. വീട്ടിലെ സ്വീകരണ മുറിയിൽ വച്ചാണ് ഇവരുടെ തകർപ്പൻ പ്രകടനം. മണിക്കൂറുകൾക്കകം തന്നെ ശ്രദ്ധിക്കപ്പെട്ട ഡാൻസ് കവർ ഇതിനോടകം സമൂഹമാധ്യമ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ട്രാവൻകൂർ സിസ്റ്റേഴ്സിന്റെ ഗംഭീരപ്രകടനം കണ്ട് വിസ്മയിച്ചിരിക്കുകയാണ് ആരാധകർ. നാലു പേരും വേറെ ലെവൽ ആണെന്നും വളരെ ക്യൂട്ട് പ്രകടനമാണെന്നും പ്രേക്ഷകർ പ്രതികരിച്ചു. 

നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. ലോക്ഡൗൺ കാലത്ത് ഇവർ ആരാധകരുമായി പങ്കുവച്ച അതിമനോഹര വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA