ADVERTISEMENT

കോട്ടയം സ്വദേശി ശിൽപ സൂസൻ ജേക്കബ് പുറത്തിറക്കിയ മുടി റാപ് വൈറലാകുന്നു. പേര് കേൾക്കുമ്പോൾ അൽപം അമ്പരപ്പ് തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ഈ റാപ് തലമുടിയെക്കുറിച്ചു തന്നെയാണ്. ശിൽപയുടെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായ ഈ പാട്ട് ഇപ്പോൾ സമൂഹമാധ്യമലോകം ഏറ്റെടുത്തിരിക്കുകയാണ്. മുടി റാപ് എന്താണെന്നു ചോദിക്കുന്നവർക്കുള്ള ഉത്തരവും റാപ്പിലൂടെ ശിൽപ‌ നൽകുന്നുണ്ട്.

 

നാല് കൊല്ലം മുന്‍പ് വരെ നീണ്ട്, ഇടതൂർന്ന മുടിയുണ്ടായിരുന്നു ശിൽപക്ക്. പെട്ടെന്നൊരു ദിവസം അതങ്ങ് മുറിച്ചു. പിന്നെ പലയിടത്തു നിന്നും പഴികളും പരാതികളും കേൾക്കേണ്ടി വന്നു. മുറിച്ച മുടി നോക്കി ശിൽപയുടെ വ്യക്തിത്വം പോലും അളക്കാനെത്തി ചിലർ. മറ്റു ചിലർ അർബുദമാണോ എന്നു ചോദിച്ചു. അവർക്കെല്ലാവർക്കും മുടി റാപ്പിലൂടെ മറുപടി നൽകുകയാണ് ശില്‍പ. 

 

മുടി വെട്ടിയൊതുക്കി നടക്കുന്ന പെൺമനോഭാവങ്ങളോട് ചിലർക്കെങ്കിലുമുള്ള പുച്ഛവും തിരസ്കാരവുമൊക്കെ തെറ്റാണെന്ന് റാപ്പിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ശിൽപ. മുടിയിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്നും മുടി മുറിച്ചത് സ്വന്തം സ്വാതന്ത്ര്യമാണെന്നും ശിൽപ പറഞ്ഞുവയ്ക്കുന്നു.മുടിയിൽ താരന്റെ പ്രശ്നം നേരിട്ടതിനാലാണ് ശിൽപ മുടിമുറിച്ചത്. അല്ലാതെ അത് പ്രതിഷേധമോ പോരാട്ടമോ ഒന്നുമല്ല. ഷോർട്ട് ഹെയർ ഉള്ള സ്ത്രീകളെ മറ്റൊരു വിധത്തിൽ കാണുന്ന സമൂഹത്തിനു വേണ്ടിയാണ് ഇപ്പോൾ മുടിറാപ്പ് പുറത്തിറക്കിയതെന്ന് പാട്ട് പങ്കുവച്ച് ശിൽപ വ്യക്തമാക്കി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com