ADVERTISEMENT

ജാഫര്‍ ഇടുക്കി‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബക്രീദ് സംഗീത ആല്‍ബം ‘തൗഫീക്ക്’ റിലീസ് ചെയ്തു. ഹക്കീം അബ്ദുൾ റഹ്മാൻ എഴുതിയ വരികള്‍ക്ക് ശ്യാം ധർമ്മൻ സംഗീതം നല്‍കിയിരിക്കുന്നു. കലാഭവൻ നവാസും ശ്യാം ധർമ്മനും ചേർന്നാണ് ഗാനം ആലപിച്ചത്.

 

ആൽബത്തിൽ ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന മുക്രി ജബ്ബാർ എന്ന കഥാപാത്രത്തിന്റെ ജീവിതചിത്രമാണ് തൗഫീഖിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹജ്ജിന് പോകണമെന്ന ആഗ്രഹം മാത്രമേ അദ്ദേഹത്തിനുള്ളു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും വേദനകളും അനുഭവിച്ചെങ്കിലും ഒടുവിൽ ഹജ്ജ് യാത്ര സാധ്യമാകാനുള്ള എല്ലാ വഴികളും തുറന്നു. എന്നാൽ അതിനിടയിൽ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി കോവിഡ് വന്നതോടെ ജബ്ബാറിന്റെ ആഗ്രഹത്തിനു മേൽ മൂടുപടം വീഴുകയാണ്. എന്നിരുന്നാൽപോലും മഹാമാരിക്കാലത്ത് ആശ്വാസവും പ്രതീക്ഷയുമായി പെരുന്നാളിന് പള്ളി തുറക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ അള്ളാഹുവിനോട് ലോകത്തിനു മുഴുവനും വേണ്ടി യാചിക്കുകയാണ് ജബ്ബാർ. 

 

തൗഫീഖ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആണ് തൗഫീഖിന്റെ സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. അജിത് എന്‍.വി ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഉണ്ണി വലപ്പാട് ആണ് ആൽബത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മ്യൂസിക് വാലി, ഏ ജി വിഷന്‍, ഹദീല്‍സ് മില്ലിജോബ് എന്നീ ബാനറിലാണ് നിർമാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com