ADVERTISEMENT

ലോക്ഡൗൺ ദിനങ്ങളില്‍ ആരോഗ്യ കാര്യങ്ങള്‍ എങ്ങനെ ശ്രദ്ധിച്ചുവെന്നും കുടുംബത്തോടു ചേർന്നിരുന്നത് എങ്ങനെയെന്നും വെളിപ്പെടുത്തി പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും. ആരോഗ്യസ്ഥിതികൾ മുൻനിർത്തി ഇരുവരും ലോക്ഡൗൺ നിയന്ത്രണങ്ങളും സാമൂഹിക അകലവും കൃത്യമായി പാലിച്ചു. പ്രിയങ്ക ചോപ്രയ്ക്ക് ആസ്തമ‌യും നിക് ജൊനാസിന് പ്രമേഹവും ഉണ്ട്. അതിനാൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണ് ലോക്ഡൗൺ ദിനങ്ങൾ ചിലവഴിച്ചതെന്ന് ഇരുവരും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

‘ലോക്ഡൗൺ ദിനങ്ങളിൽ ഞങ്ങൾ സാമൂഹിക അകലം കൃത്യമായി പാലിച്ചുവെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ‍‍ഞങ്ങൾക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുൾപ്പെടെ വലിയ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. ലോക്ഡൗൺ ദിനങ്ങളിലും അവരുമായുള്ള ബന്ധം അതേപടി നിലനിർത്തി. ഈ അടുത്ത കാലത്ത് ഞങ്ങളുടെ കുടുംബത്തിൽ ഒരുപാട് പേരുടെ ജന്മദിനങ്ങൾ ഉണ്ടായിരുന്നു. അകലം പാലിച്ചുകൊണ്ടു തന്നെ ഞങ്ങൾ അതെല്ലാം ചെറിയ രീതിയിൽ ആഘോഷിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി എപ്പോഴും വളരെ അടുത്ത ബന്ധം പുലർത്താനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ എത്ര ദൂരെയാണെങ്കിലും എത്ര കാലം അകന്നിരുന്നാലും ആ ബന്ധം അതുപോലെ തന്നെ നിലനിൽക്കും.  

 

ഈ ലോക്ഡൗൺ കാലയളവിൽ ഒരുപാട് പ്രൊജക്ടുകൾ മുടങ്ങി. എന്നിരുന്നാല്‍പ്പോലും ഞാൻ ഷോകളിലും സിനിമകളിലും സജീവമാകാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. എഴുത്തിനു വേണ്ടിയും സമയം മാറ്റി വയ്ക്കുന്നുണ്ട് ഇപ്പോൾ. ക്രിയാത്മകമായ പലതും ചെയ്യാൻ ഉചിതമായ സമയമാണിത്. അതു മാത്രമല്ല ഇത് തികച്ചും വിചിത്രമായ കാലം കൂടിയാണ്. ഈ വർഷത്തിന്റെ അവസാനത്തോടെ രണ്ടു പ്രൊജക്ടുകൾ ആരംഭിക്കാമെന്നു പ്രതീക്ഷിക്കുന്നു. അതൊരുപക്ഷേ സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കാം. പക്ഷേ ലോകത്ത് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണല്ലോ. ഞാൻ ഇപ്പോഴും സിനിമാരംഗത്തു സജീവമാകാൻ തയ്യാറാണ്. എന്നാൽ ഞാൻ എന്റെ കാര്യത്തിലും ചുറ്റുമുള്ളവരുടെ കാര്യത്തിലും‌ ശ്രദ്ധാലുവായിരിക്കണം. അവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു’.– പ്രിയങ്ക ചോപ്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com