ADVERTISEMENT

ഭർതൃമാതാവ് ഉഷ റാണി കുന്ദ്രയ്ക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ഗുഡ്ന്യൂസ്’ എന്ന ചിത്രത്തിലെ ‘ഖരാ ഖരാ...’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഇടയ്ക്കുവച്ച് ശില്പയുടെ മകനും ഡാൻസിന്റെ ഭാഗമാകുന്നുണ്ട്. ഭർതൃമാതാവിന് ജന്മദിനാശംസകൾ നേർന്ന് അതി സുന്ദരമായ കുറിപ്പും ശിൽപ ഷെട്ടി പങ്കുവച്ചു. 

 

‘എന്നും വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ. ഞങ്ങളുടെ കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. ഭാഗ്യവതിയായ മരുമകൾ ആണ് ഞാൻ. അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും എനിക്കു ലഭിച്ചു. ജീവിതത്തിലുടനീളം സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കാൻ അമ്മയ്ക്കു സാധിക്കട്ടെ. ആമ്മേ, ഞങ്ങളെല്ലാവരും അമ്മയെ ഒരുപാട് സ്നേഹിക്കുന്നു’.– വിഡിയോ പോസ്റ്റ് ചെയ്ത് ശിൽപ ഷെട്ടി കുറിച്ചു. 

 

വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വളരെ പ്രസരിപ്പോടും ഊർജത്തോടും കൂടിയാണ് ഉഷാ റാണിയുടെ ഡാൻസ്. ഇതിനു മുൻപും ഭർതൃമാതാവിനൊപ്പമുള്ള വിഡിയോകൾ ശിൽപ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അമ്മയും ഫിറ്റ്നെസ് ഫ്രീക്ക് ആണെന്നു തെളിയിക്കുന്നതായിരുന്നു ആ വിഡിയോ. ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന അമ്മ ഒരിക്കലും വ്യായാമം മുടക്കാറില്ലെന്നും ആരോഗ്യത്തെ വളരെയധികം മൂല്യമുള്ളതായി കാണുന്നു എന്നും ശിൽപ മുൻപ് പറഞ്ഞിട്ടുണ്ട്. അമ്മ പലപ്പോഴും ജീവിതത്തിൽ വലിയ പ്രചോദനമായിട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു.  

 

English Summary: Shilpa Shetty shares a dance video with mother in law

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com