'ഇത് ശ്രീക്കു വേണ്ടി'; ഭാര്യ ശ്രീലതയുടെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് ബിജു നാരായണന്‍

biju-narayanan-wife
SHARE

അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ശ്രീലതയ്ക്ക് സംഗീതാദരം അര്‍പ്പിച്ച് ഗായകന്‍ ബിജുനാരായണന്‍. ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടിന്റെ പശ്ചാത്തലത്തില്‍ അപൂര്‍വചിത്രങ്ങള്‍ കോര്‍ത്തിണക്കി ബിജു നാരായണന്‍ ഒരുക്കിയ ട്രിബ്യൂട്ട് വിഡിയോ ആരാധകര്‍ക്ക് നൊമ്പരക്കാഴ്ചയായി. ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ബിജു നാരായണന്റെ സ്നേഹാദരം. 

"ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ... ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ  അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും," വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചു. 

'നലം വാഴ എന്നാളും എന്‍ വാഴ്ത്തുക്കള്‍' എന്ന തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജു നാരായണന്‍ വിഡിയോ ഒരുക്കിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ ഇരുവരും ഒരുമിച്ചു പഠിച്ചിരുന്നപ്പോഴുള്ള ചിത്രങ്ങളും വിവാഹചിത്രങ്ങളുമെല്ലാം വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരിക്കലും അണയാത്ത തിരിനാളമായി ആത്മാവിലെന്നുമുണ്ടാകുമെന്ന് ബിജു നാരായണന്‍ പറയുന്നു. 

1998 ജനുവരി 23–നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. ക്യാംപസില്‍ തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.  ഇവര്‍ക്കു രണ്ടു മക്കളുണ്ട്. അര്‍ബുദബാധയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 13നാണ് ശ്രീലത അന്തരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA