ADVERTISEMENT

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് പരിശോധനാഫലം നെഗറ്റീവ് ആയതിന്റെ സന്തോഷം ഇന്നലെയാണ് മകൻ എസ് പി ചരൺ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൂടാതെ ആശുപത്രിയിലെ മറ്റു വിശേഷങ്ങളും ചരൺ പങ്കുവച്ചു. 

എസ് പി ബാലസുബ്രഹ്മണ്യം ടെന്നിസും ക്രിക്കറ്റും ആസ്വദിക്കുന്നുണ്ടെന്നും എപ്പോഴും എന്തെങ്കിലും കാര്യത്തിൽ മുഴുകിയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും ചരൺ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹം മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചരൺ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്പിബിയും ഭാര്യ സാവിത്രിയും ആശുപത്രിയിൽ വച്ച് വിവാഹവാർഷികം ആഘോഷിച്ചു. എസ്പിബിയ്ക്കു പിന്നാലെ സാവിത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.  

ചെന്നൈയിലെ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്പി ബാലസുബ്രഹ്മണ്യം ചികിത്സയിൽ കഴിയുന്നത്. പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആകുന്നതുവരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഫിസിയൊ തെറപ്പി ഇപ്പോഴും തുടരുകയാണ്. 

ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറിയ തോതിൽ മാത്രമേ വൈറസ് ബാധിച്ചിരുന്നുള്ളുവെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com