'ആരുമില്ലാ നേരം കൂടെ നിന്ന ഭഗവതി'; ലിറിക്കൽ വിഡിയോ പരിചയപ്പെടുത്തി രഞ്ജിനി ജോസ്

ranjini-jose-bhagavathi-song
SHARE

പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട റാപ് ട്രാക്കായിരുന്നു  ഗായിക രഞ്ജിനി ജോസും റാപ്പർ അഭിയും ചേർന്നൊരുക്കിയ 'ഭഗവതി'. ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ പരിചയപ്പെടുത്തിയ ഈ ട്രാക്കിന്റെ ലിറിക്കൽ വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് രഞ്ജിനി. ഗായികയുടെ യുട്യൂബ് ചാനലിലൂടെയാണ് ട്രാക്ക് ആസ്വാദകരിലേക്കെത്തുന്നത്. 

ഇന്നത്തെ ഭൗതികമായ ചിന്താഗതിയെയും ആധ്യാത്മിക വഴിയെയും സംയോജിപ്പിച്ചുകൊണ്ടുള്ള ശ്രമമാണ് ‘ഭഗവതി’ എന്ന റാപ് വിഡിയോ. പാട്ടിന്റെ ആശയവും വരികളുമെല്ലാം റാപ്പർ അഭിയുടേതാണ്. ഗാനരംഗത്തിലെ രഞ്ജിനിയുടെ വ്യത്യസ്തമായ ലുക്കും ആലാപന ശൈലിയും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

പാട്ടിന്റെ വരികളെ ആസ്വാദകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ് ഭഗവതിയുടെ ലിറിക്കൽ വിഡിയോ. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA