പ്രണയം പറഞ്ഞ് സ്വാസികയും നിരഞ്ജനും; ഹൃദയങ്ങൾ കീഴടക്കി ‘ആര് നീ’

swasika-niranjan
SHARE

എത്ര തിരഞ്ഞാലും കണ്ടെത്തില്ല എന്ന് ഉറപ്പുണ്ടെങ്കിലും തേടിപോകുകയെന്നതാണു പ്രണയത്തിന്റെ നീതി. അങ്ങനെയൊരു തിരയലാണ് ഋതു എന്ന ഹ്രസ്വചിത്രത്തിലെ ‘ആര് നീ’ എന്ന ഗാനം. നിരഞ്ജൻ നായർ, സ്വാസിക എന്നിവർ നായികാ നായകന്മാരായി അഭിനയിക്കുന്ന ഋതുവിലെ ആദ്യഗാനമാണ് ‘ആര് നീ’. പൃഥ്വിരാജ് തറവാടി സംഗീതം പകർന്ന് സുദീപ് പാലനാട് ആലപിച്ചിരിക്കുന്നു. ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

മാറുന്ന ഋതുക്കൾ പോലെ മാറുന്ന ഒരു വ്യക്തിയുടെ പ്രണയ ഭാവങ്ങളുടെ കഥപറയുന്ന ഋതു എസ്.കെ എന്റർടൈൻമെന്റിന്റെ ബാനറിൽ ഗോപിക നിരഞ്ജനാണ് നിർമ്മിക്കുന്നത്. റിഖിൽ രവീന്ദ്രനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്.

ഗാനങ്ങൾക്കു വരികളെഴുതിയത് ജോ പോളാണ്. ബീന ലിബോയും സുദീപ് പലനാടും ചേർന്നാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഓഡിയോ പ്രോഗ്രാമിങ്ങും കീബോർഡും ലിബോയ് പ്രെയ്‌സിലിയും അലൻ പോളും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. വയലിൻ ശ്യാം കല്യാൺ. ഓഡിയോ റെക്കോർഡിസ്റ്റ് വിഷ്ണു രാജ് എം ആർ, ‌എ യു എം സ്റ്റുഡിയോ. ഓഡിയോ മിക്സിങ് ആൻഡ് മാസ്റ്ററിങ് നിർവ്വഹിച്ചിരിക്കുന്നത് പ്രവീൺ അയ്യർ. 

ഛായാഗ്രഹണവും എഡിറ്റിങ്ങും ചെയ്തിരിക്കുന്നത് നിധീഷ് ടി മോഹനൻ. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഋതു എന്ന ഹ്രസ്വചിത്രത്തിലെ ‘ആര് നീ’ എന്ന ഈ ഗാനം പ്രേക്ഷകർ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA