ADVERTISEMENT

1969ൽ ‘കടൽപ്പാലം’ എന്ന ചിത്രത്തിൽ ജി.ദേവരാജന്റെ സംഗീതസംവിധാനത്തിൽ ‘ഈ കടലും മറുകടലും’ എന്ന ഗാനത്തോടെയാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ മലയാളത്തിലെ തുടക്കം. ‘യോഗമുള്ളവർ, ‘കവിത’,‘പട്ടാളം ജാനകി’, ‘ചിലങ്ക’, ‘ശിവരഞ്ജിനി’, ‘എനിക്കു ഞാൻ സ്വന്തം’ തുടങ്ങിയ ചിത്രങ്ങളിൽ പാടിയെങ്കിലും 1979ൽ ‘ശുദ്ധികലശം’ എന്ന ചിത്രത്തിൽ എസ്.ജാനകിയോടൊപ്പം പാടിയ  ‘ഓർമകളിൽ’ എന്ന ഗാനമാണ് ഹിറ്റായത്.

അതേവർഷംതന്നെയാണ് യേശുദാസിനൊപ്പം ‘സർപ്പം’ എന്ന ചിത്രത്തിലെ ‘സ്വർണമീനിന്റെ ചേലൊത്ത’ എന്ന എക്കാലത്തെയും മികച്ച ഖവാലി ഗാനം പാടുന്നത്. ‘ശങ്കരാഭരണം’, ‘സപ്തപദി’ എന്നീ തെലുങ്കുചിത്രങ്ങളിലെയും ‘ഗീതാഞ്ജലി’, ‘സാഗരസംഗമം’ തുടങ്ങിയ ചിത്രങ്ങളുടെ തമിഴ്, തെലുങ്കു പതിപ്പുകളിലെയും‘ഏക്ദൂജെ കേലിയേ’ പോലുള്ള ഹിന്ദിചിത്രങ്ങളിലെയും എസ്പിബിയുടെ ഗാനങ്ങൾ മലയാളഗാനങ്ങളെക്കാൾ ജനപ്രീതി നേടിയിരുന്നു.

മലയാളത്തിൽ നൂറിലേറെ ഗാനങ്ങൾ പാടിയ എസ്പിബിയുടെ ചില  ഗാനങ്ങൾ: ചിരികൊണ്ടുപൊതിയും (മുന്നേറ്റം), കളിക്കളം ഇതു പടക്കളം (റാംജിറാവ് സ്പീക്കിങ്), താരാപഥം ചേതോഹരം...(അനശ്വരം), ഊട്ടിപ്പട്ടണം (എം.ജി.ശ്രീകുമാറിനൊപ്പം–കിലുക്കം), പാൽനിലാവിലെ (ബട്ടർഫ്ലൈസ്), കാക്കാല കണ്ണമ്മാ (ഒരു യാത്രാമൊഴി), മാട്ടുപ്പൊങ്കൽ മാസം (ഫാന്റം), മേനെ പ്യാർ കിയാ (സിഐഡി മൂസ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com