രണ്ടാം ദിവസം ശ്രദ്ധേയമായി സഞ്ജയ് ശിവയുടെ സംഗീതക്കച്ചേരി

navratri-music
SHARE

മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ രണ്ടാം ദിവസം സഞ്ജയ് ശിവയുടെ സംഗീതക്കച്ചേരി ശ്രദ്ധേയമായി. വയലിൻ വിഷ്ണു ചന്ദ്രമോഹൻ തൃപ്പൂണിത്തുറ, മ‍ൃദംഗം കോട്ടയം മനോജ്കുമാർ, ഘടം കുമരകം ഗണേഷ് ഗോപാൽ. സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ഏഴ് കീർത്തനങ്ങളാണ് സഞ്ജയ് ശിവ ആലപിച്ചത്. 'ഹംസധ്വനി' രാഗത്തിൽ 'ആദി' താളത്തിലുള്ള 'പാഹി ശ്രീപതേ' എന്ന കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്. 

'രൂപക' താളത്തിൽ 'നാട്ടകുറിഞ്ചി' രാഗത്തിലുള്ള 'മാമവസദാവരദേ', 'മിശ്രചപ്പ്' താളത്തിൽ 'കാപ്പി' രാഗത്തിലുള്ള 'വിഹരമാനസ', 'കുന്ദളവരാളി' രാഗത്തിൽ 'ഘണ്ഡചപ്പ്' താളത്തിലുള്ള പ്രശസ്തമായ 'ഭോഗീന്ദ്രശായീനാം' എന്നിവയാണ് പിന്നീട് ആലപിച്ചവ. 'പന്തുവരാളി' രാഗത്തിൽ ചിട്ടപ്പെടുത്തിയ 'സരോരുഹാസനജായേ' എന്ന കീർത്തനമായിരുന്നു പ്രധാന കൃതിയായി ആലപിച്ചത്. തുടർന്ന് തനിയാവർത്തനം, 'ഹംസാനന്ദി' രാഗത്തിലുള്ള 'ശങ്കര ശ്രീഗിരി' എന്ന കീർത്തനത്തിനു ശേഷം തില്ലാന ആനന്ദഭൈരവി രാഗത്തിൽ ആയിരുന്നു കച്ചേരിയുടെ സമാപനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA