ADVERTISEMENT

നബി ദിനത്തിന് സ്വാഗതമോതി ഒരുക്കിയ ‘മെഹ്ബൂബി’ എന്ന മാപ്പിള സംഗീത ആൽബത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ‘പറയല്ലേ റബ്ബിനോട്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് സിത്താര കൃഷ്ണകുമാർ ആണ്. ആകെ ഒൻപത് ഗാനങ്ങളടങ്ങിയ ആൽബത്തിന് ഈണം പകർന്നത് പ്രശസ്ത സംഗീതജ്ഞൻ തേജ് മെർവിൻ ആണ്. ഷാഫി കൊല്ലം ആണ് വരികൾക്കു പിന്നിൽ.

പ്രേമചന്ദ്രൻ എ ജി നിർമിച്ച പാട്ടിന്റെ സംവിധാനം നിർവഹിച്ചത് റിയാസ് ഇരിങ്ങാലക്കുട. നിധിൻ തളിക്കുളം ചിത്രീകരിച്ച ഗാനം റെനീഷ് ഒറ്റപ്പാലം എഡിറ്റ് ചെയ്തു. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. ഗാനരംഗത്തിലെ സിത്താരയുടെ വേഷപ്പകർച്ചയും ആരാധകർക്കിടയിൽ ചർച്ചയായി‌.  

ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ഏതൊരു ദുർവിധിയെയും നീക്കി കളയാൻ സർവ്വശക്തനും കാരുണ്യവാനുമായ ദൈവത്തിനു കഴിയുമെന്ന് ഉത്തമ ബോധ്യം പകരുകയാണ് പാട്ട്. സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് പാട്ടിനു ലഭിക്കുന്നത്. മഹാമാരിക്കാലത്ത് ഈ ഗാനം ഏറെ ആശ്വാസവും പ്രത്യാശയും പകരുകയാണെന്ന്  പ്രേക്ഷകർ പ്രതികരിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com