‘കിം കിം കിം....’ ആടിപ്പാടി മഞ്ജു വാരിയർ; ഇതെന്തു 'കിം' എന്ന് ആരാധകർ

kim-song-manju
SHARE

‘കിം കിം കിം....’ പാടിത്തുടങ്ങുന്നത് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാരിയർ. പാടിയത് ‘ജാക്ക് ആൻഡ് ജില്‍’ ചിത്രത്തിനു വേണ്ടി. വെറുതെ പാടിയെന്നു പറഞ്ഞാൽ പോര സർവത്ര എനർജി നിറച്ച് രസിച്ചു പാടി. ഇന്നലെ പുറത്തിറക്കിയ പാട്ട് മണിക്കൂറുകൾക്കകം നേടിയത് ലക്ഷത്തിലേറെ പ്രേക്ഷകരെ. പിന്നണിയിലെ മഞ്ജുവിന്റെ സ്വരമാണ് തങ്ങളെ ആകർഷിച്ചതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഡബിൾ എനർജിയോടെ അനായാസേനയുള്ള താരത്തിന്റെ പാട്ട് കേട്ടാൽ ആരാധകരുടെ ഈ വിലയിരുത്തൽ ശരിവയ്ക്കേണ്ടി വരും. 

റാം സുരേന്ദറിന്റെ ഈണത്തിനൊപ്പമാണ് മഞ്ജു വാരിയറുടെ പാട്ട്. വരികളെഴുതിയതാകട്ടെ യുവ പാട്ടെഴുത്തുകാരനിൽ ശ്രദ്ധേയനായ ബി.കെ.ഹരിനാരായണനും. എനർജിയ്ക്കു പുറമേ വിവിധ സ്വരഭേദങ്ങളും കൂട്ടിച്ചേർത്താണ് മഞ്ജുവിന്റെ പാട്ട്. വരികളിലെ വൈവിധ്യവും പാട്ടിനെ മികച്ചതാക്കി എന്നാണ് ആസ്വാദകപക്ഷം. എന്തായാലും വിഡിയോയ്ക്കു താഴെ ‘മഞ്ജു ചേച്ചി ഉയിർ’, ‘വേറെ ലെവൽ പാട്ട്’ എന്നിങ്ങനെ കമന്റുകൾ വന്നു നിറയുകയാണ്. മഞ്ജുവിന്റേത് എല്ലാം മറന്നുള്ള ആലാപനമാണെന്നും തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരമായിരുന്നുവെന്നും പ്രേക്ഷകർ വിലയിരുത്തി. 

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാരിയര്‍ക്കൊപ്പം കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്നു. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. റാം സുരേന്ദറിനെക്കൂടാതെ ഗോപി സുന്ദറും ജേക്സ് ബിജോയ്‌യും ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് ആണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA