‘മനസ്സിൽ മഴയായ്’: യേശുദാസിനു പിറന്നാൾ സമ്മാനവുമായി സഹോദരീപുത്രി

yesudas-reshma
SHARE

ഗാനഗന്ധർവൻ യേശുദാസിന്റെ എൺപത്തിയൊന്നാം പിറന്നാളിനു സംഗീത സമ്മാനമൊരുക്കി യേശുദാസിന്റെ സഹോദരിയുടെ മകളും ഗായികയുമായ രേഷ്മ എ.കെ. ‘മനസ്സിൽ മഴയായ്’ എന്ന പേരിൽ പുറത്തിറക്കിയ മനോഹര മെലഡി ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ്. ഈ ഗാനം താൻ ഇന്നുവരെ ആലപിച്ചതിൽ ഏറ്റവും മനോഹരവും ആകർഷകവുമായ ഗാനമാണെന്ന് രേഷ്മ വ്യക്തമാക്കുന്നു. 

‘ഇത് നിറഞ്ഞ മനസ്സോടെ ആലപിച്ച ഗാനമാണ്, സ്വപ്നം കണ്ടതുപോലെ തന്നെ ഈ ഗാനം അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ  വരികൾക്കും സംഗീതത്തിനും സാധിച്ചു. സ്വപ്നസാക്ഷാത്കാരത്തിനായി കൂടെ നിന്ന പിന്നണിപ്രവർത്തകർക്കു നന്ദി അറിയിക്കുന്നു’ – രേഷ്മ കുറിച്ചു. ‘ഉണരുക, ഈശ്വരന്‍ നമ്മില്‍ നിറച്ച കഴിവുകളെ കൂടുതുറന്നു വിടുക, അവ പറന്നുയരട്ടെ’ എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ പാട്ടിൽ അഭിനയിച്ചിരിക്കുന്നതും രേഷ്മ തന്നെയാണ്. യേശുദാസിനൊപ്പമുള്ള ഗായികയുടെ പൂർവകാലചിത്രങ്ങളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

തുളസി കേരളശ്ശേരിയാണു പാട്ടിനു വേണ്ടി വരികൾ കുറിച്ചത്. സൗരഭ് ജോഷി സംഗീതം പകർന്നു. അഭിനന്ദൻ ഡേവിഡ് ഗിറ്റാറിലും ലളിത് തല്ലുരി പുല്ലാങ്കുഴലിലും ഈണമൊരുക്കി. സംഗീത ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അമൽ സുരേന്ദ്രന്‍ ആണ്. മുസ്തഫ അബൂബക്കർ ചിത്രീകരിച്ച പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചത് സഫീർ. വേറിട്ട ആശയവും ആവിഷ്കാരവും കൊണ്ട് പാട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ശ്രദ്ധേയമായി. നിരവധി പേർ യേശുദാസിനു ജന്മദിനാശംസകൾ നേർന്നു. പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽനിന്ന് അടക്കം ലഭിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA