ADVERTISEMENT

ഇ‌ടവേളയ്ക്കു ശേഷം വീണ്ടും പിന്നണി പാടാനൊരുങ്ങി ഗായകൻ ജി.വേണുഗോപാൽ. മനു അശോകൻ സംവിധാനം ചെയ്യുന്ന ‘കാണെകാണെ’ എന്ന ചിത്രത്തിലൂടെയാണ് വേണുഗോപാൽ സിനിമാസംഗീതരംത്തേയ്ക്കു മടങ്ങിയെത്തുന്നത്. ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന ഗാനമാണ് വേണുഗോപാലിന്റെ സ്വരഭംഗിയിൽ പ്രേക്ഷകർക്കരികിലെത്തുക. 

യുവപാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ വിനായക് ശശികുമാർ ആണ് ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതുന്നത്. രഞ്ജിൻ രാജ് സംഗീതസംവിധാനം നിർവഹിക്കുന്നു. പിന്നണിപ്രവർത്തകർക്കൊപ്പം പാട്ടൊരുക്കത്തിനിടയിലെ ചിത്രങ്ങൾ വേണുഗോപാൽ ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പാടിയ പാട്ടുകളിലെല്ലാം കയ്യൊപ്പു ചാർത്തിയ ഗായകന്റെ പുതിയ ഗാനത്തിനു വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

ഉയരെയ്ക്കു ശേഷം മനു അശോകനും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ‘കാണെകാണെ’. ബോബി സഞ്ജയു‌ടേതാണു ചിത്രത്തിന്റെ തിരക്കഥ. ടി ആർ ഷംസുദ്ദീൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഐശ്വര്യലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com