ADVERTISEMENT

ചരിത്രം കുറിച്ച് കമല ഹാരിസ് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റതിന്റെ ആഘോഷാരവങ്ങൾ ഇനിയും അടങ്ങിയിട്ടില്ല അമേരിക്കയിൽ. ആദ്യ വനിതാ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യൻ വംശജ എന്നിങ്ങനെ പല പ്രത്യേകതകളും ആഘോഷത്തിനു കൂട്ടായെത്തുന്നു. അതിനിടയിൽ കമലയുടെ സ്ഥാനാരോഹണം ആഘോഷിക്കാൻ ‌വേറൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് സംഗീത പ്രേമികൾ. 

ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ആയ ബിടിഎസിന്റെ ആരാധികയാണ് കമല ഹാരിസ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബിടിഎസിന്റെ കോടിക്കണക്കിന് ആരാധകരിൽ ഒരാൾ. ദശലക്ഷക്കണക്കിന് ഫോളോവേഴ്സിലെ പ്രമുഖ. കമല ഹാരിസ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടു വഴി ബിടിഎസിനെ ഫോളോ ചെയ്തതിന്റെ സ്ക്രീൻഷോട്ട്‌ നിരവധി ആരാധകർ പങ്കുവച്ചു. കമലയുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയിൽ ബിടിഎസ് സംഘാംഗങ്ങളുടെ പാട്ടുകൾക്കു മുൻനിരാ സ്ഥാനമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 

അതേ സമയം, 2021ലെ പുതിയ പദ്ധതികളെക്കുറിച്ച് ബിടിഎസ് ഇതുവരെ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. പുതിയ പാട്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഏഴ് അംഗങ്ങളുള്ള ബിടിഎസ് മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിൽ ഗ്രാമി നാമനിർദ്ദേശം നേടിയിട്ടുണ്ട്. 2019 സെപ്റ്റംബർ 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ പുറത്തിറക്കിയ ഗാനങ്ങളാണ് 63-ാമത് ഗ്രാമി അവാർഡ് നാമനിർദ്ദേശങ്ങൾക്ക് അർഹത നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com