ADVERTISEMENT

സംഗീതസംവിധായകൻ അഫ്സൽ യൂസഫിന്റെ ഈണത്തിൽ പിന്നണി ഗായിക ആൻ ആമി ആലപിച്ച ‘സ്മൃതിയുടെ താഴ്‌വാരം’ എന്ന സംഗീത വിഡിയോ ശ്രദ്ധേയമാകുന്നു. യുവ പാട്ടെഴുത്തുകാരിൽ ശ്രദ്ധേയനായ വിനായക് ശശികുമാർ ആണ് പാട്ടിനു വരികള്‍ കുറിച്ചത്. സുന്ദരമായ സംഗീതത്തിനൊപ്പം മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് ആസ്വാദകർക്കരികിൽ എത്തിയത്. 

ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മഹേഷ്, അനീഷ് ചന്ദ്രൻ, അഖില്‍ സുന്ദരം എന്നിവർ ചേർന്നാണ് പാട്ട് ചിത്രീകരിച്ചത്. ആൽബി നടരാജ് വിഡിയോയുടെ എഡിറ്റിങ് നിർവഹിച്ചു. ദീപു ശശിധരൻ, ബിനു നൈനാൻ, അഖിലേഷ് കെ ആർ എന്നിവർ ചേർന്നാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. പാട്ട് ഇതിനോടകം നിരവധി ആസ്വാദകരെ സ്വന്തമാക്കി. ആൻ ആമിയുടെ ശബ്ദം അതി സുന്ദരമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com