ADVERTISEMENT

യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനു തുടക്കമിട്ടു രമേശ് ചെന്നിത്തല നയിക്കുന്ന ‘സംശുദ്ധം സദ്ഭരണം’ ഐശ്വര്യ കേരള യാത്രയുടെ ഔദ്യോഗിക തീം സോങ് റിലീസ് ചെയ്തു. മലയാളത്തിലെ യുവസംഗീതസംവിധായകരിൽ പ്രധാനിയായ രതീഷ് വേഗയാണ് പാട്ട് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. എസ്.എസ്.ബിജുവിന്റേതാണു പാട്ടിന്റെ വരികൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടു വഴിയാണ് പാട്ട് പുറത്തിറക്കിയത്. 

‘യാത്രാ...യാത്രാ...

നായകൻ രണനാകൻ ജനസേവകൻ വരുന്നിതാ

കാലമേ നിൻ സീമയിൽ കൊടുങ്കാറ്റു പോലെ വീശുവാൻ

മാറിമറിയണം അഴിമതി ഭരണം‌ കാടുകയറണം കളങ്കിത ഭരണം

അമ്മമാരുടെ കണ്ണീർ വീഴാതൊന്നു ചേരുന്ന നാടായ് മാറണം

ഐശ്വര്യ കേരള യാത്രയ്ക്കായ് കൈകോർത്തിടാം.....’

മൂന്ന് മിനിട്ടിലധികം ദൈർഘ്യമുള്ള വിഡിയോയിൽ ഐശ്വര്യ കേരള യാത്രയുടെ ദൃശ്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ യുഡിഎഫിന്റെ മറ്റു പ്രവർത്തനങ്ങളും ഉണ്ട്. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ പ്രാരംഭ കാലം മുതലുള്ള പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളളും ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി കോൺഗ്രസ്സിലെ മറ്റു മുതിർന്ന നേതാക്കളുടെ ദൃശ്യങ്ങളും പാട്ടിൽ തെളിയുന്നു. 

വരികളിലും സംഗീതത്തിലും പോരാട്ട വീര്യം നിറച്ചാണ് തീം സോങ് പ്രേക്ഷകർക്കരികില്‍ എത്തിയത്. ‘ഐശ്വര്യ കേരള യാത്രയ്ക്കായി കൈ കോർത്തിടാം’ എന്ന വരികൾക്ക് ഊന്നൽ കൊടുത്തുള്ള ‌രതീഷ് വേഗയുടെ ശക്തമായ ആലാപനവും പാട്ടിനെ ഏറെ സ്വീകാര്യമാക്കി. മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പോരാട്ട വീര്യം കാത്തു സൂക്ഷിച്ചാണ് തീം സോങ് പൂർത്തിയാക്കിയതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com