ഒമർ ലുലുവിന്റെ ഹിന്ദി ആൽബത്തിന്റെ വിജയാഘോഷം ബുർജ് ഖലീഫയിൽ

12
SHARE

റിലീസ്‌ ചെയ്തു മണിക്കൂറുകൾക്കകം കാഴ്ചക്കാർ പത്തു ലക്ഷം കടന്ന ‘തൂ ഹി ഹേ മേരി സിന്ദഗി’ ആൽബത്തിന്റെ വിജയാഘോഷം ലോകത്തെ ഏറ്റവും വലിയ നിർമിതിയായ ബൂർജ്‌ ഖലീഫയിലെ അറ്റ്മോസ്ഫിയർ റസ്റ്ററന്റിൽ നടന്നു. ആൽബത്തിന്റെ സംവിധായകൻ ഒമർ ലുലുവിനെ കൂടാതെ നിർമാതാവ്‌ രതീഷ്‌ ആനേടത്ത്‌, കാസ്റ്റിങ് ഡയറക്ടർ വിശാഖ്‌ പി.വി, അനീസ്‌ അറയ്ക്കൽ, മുമൈജ്‌ മൊയ്ദു, ആദിൽ മുഹമ്മസ്‌ എന്നിവരും പങ്കെടുത്തു. യുഎഇയിലെ പ്രമുഖ മലയാളി വ്യവസായിയായ ഇഖ്ബാൽ ഹത്ബൂർ ആണ്‌ വിജയാഘോഷം സംഘടിപ്പിച്ചത്‌.

ദുബായ് ബേസ്ഡ് മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സ് ആയ അജ്മൽ ഖാൻ, ജുമാന ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനത്തിന്‌ നിലവിൽ ഒന്നര മില്യൻ കാഴ്ചക്കാരുണ്ട്‌. നിഖിൽ ഡിസൂസ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്‌. അഭിഷേക്‌ ടാലണ്ടഡിന്റെ വരികൾക്ക്‌ ജുബൈർ മുഹമ്മദ്‌ സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ്‌ ആനേടത്താണ്‌ ഈ ആൽബം നിർമ്മിച്ചത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA