റൊമാന്റിക് ട്രാക്കുമായി അഹാന കൃഷ്ണ; പ്രശംസിച്ച് കൈലാസ് മേനോൻ

Ahana-kailas-menon
SHARE

ഡാൻസും പാട്ടുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതാരം അഹാന കൃഷ്ണ. ഇത്തവണ മലയാളത്തിലെ പുതിയ ഹിറ്റ് ഗാനവുമായാണ് അഹാന ആസ്വാദകരിലേക്ക് എത്തിയിരിക്കുന്നത്. ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ...’ എന്ന റൊമാന്റിക് ഗാനം ആലപിക്കുന്നതിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഏറെ മികച്ച ഗാനമാണിതെന്നു കുറിച്ചുകൊണ്ട് സംഗീതസംവിധായകൻ കൈലാസ് മേനോനെ ടാഗ് ചെയ്തുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്. 

പാട്ട് വിഡിയോ ശ്രദ്ധേയമായതോടെ അഭിനന്ദനങ്ങളുമായി കൈലാസ് മേനോനും രംഗത്തെത്തി. അതിമനോഹരമായാണ് അഹാന പാടിയിരിക്കുന്നതെന്നും മികച്ച ആസ്വാദനാനുഭവമാണ് പാട്ട് സമ്മാനിക്കുന്നതെന്നും കൈലാസ് കുറിച്ചു. പാട്ടിലെ ‘പ്രണയം നീയാകുമോ’ എന്ന വരികളിലെ വേദന അഹാനയുടെ പാട്ടിലൂടെ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും കൈലാസ് മേനോൻ കൂട്ടിച്ചേർത്തു.

അഹാനയുടെ പാട്ട് വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് ശ്രദ്ധേയമായത്. നിരവധി പേര്‍ താരത്തിന്റെ പാട്ടിനെ പ്രശംസിച്ചു. അഹാന ഇത്രയും മനോഹരമായി പാടുമോ എന്നാണ് ആരാധകരിൽ പലരുടെയും സംശയം. കഴിഞ്ഞയാഴ്ചയാണ് ‘മെമ്പർ രമേശൻ ഒൻപതാം വാർഡി’ലെ ഈ ഗാനം റിലീസ് െചയ്തത്. കൈലാസ് മേനോന്റെ സംഗീതസംവിധാന മികവിൽ പുറത്തിറങ്ങിയ പ്രണയഗാനം ചുരുങ്ങിയ സമയത്തിനകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.  യുവഗായകൻ അയ്‌റാനും ഗായിക നിത്യമാമ്മനും ചേർന്നാണ് ഗാനം ആലപിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA