ADVERTISEMENT

വനിതാദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ്. സമൂഹമാധ്യമങ്ങളിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായകന്റെ ആശംസ. കുടംബാംഗങ്ങൾക്കൊപ്പമുള്ള വിധുവിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

‘ഞങ്ങളുടെ ജീവിതത്തിൽ ഈ കാണുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇല്ലായിരുന്നെങ്കിൽ, അച്ഛൻ കണക്ക്  നോക്കിയും, ഞാൻ പാട്ട് പാടിയും, ആ കുരുപ്പ്  ഐപാഡ് നോക്കിയും മാത്രം ഇങ്ങനെ ഇരുന്നേനെ!  എല്ലാ വീടുകളിലും ഉണ്ട് നിസ്വാർത്ഥമായ സ്നേഹം തരുന്ന നിറഞ്ഞ ചിരികൾ... കണ്ണും മനസ്സും നിറക്കുന്നവർ! അവരുടെ ചിരികൾ എന്നും നമുക്ക് സംരക്ഷിക്കാം, എന്നും അവരെ  ആഘോഷിക്കാം! വനിതാ ദിന ആശംസകൾ’, വിധു പ്രതാപ് കുറിച്ചു.

വനിതാദിനമായ ഇന്ന് പ്രമുഖരുൾപ്പെടെ നിരവധി പേര്‍ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആശംസകൾ നേർന്നു. ഗായിക റിമി ടോമി, പൂർണിമ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കൽ തുടങ്ങിയവർ വനിതാദിനാശംസകൾ പങ്കുവച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com