ADVERTISEMENT

ഏറെ കൊതിച്ചിട്ടും ഒന്നാകാൻ കഴിയാതെ പോയ രണ്ടു ഹൃദയങ്ങളുടെ കഥ പറഞ്ഞ് ‘നാം ഇരുവരും’ സംഗീത ആൽബം പുറത്തിറങ്ങി. പ്രണയമധുരവും വിരഹനൊമ്പരവും തുളുമ്പുന്ന പാട്ട് പിന്നണി ഗായകൻ നജീം അർഷാദ് ആണ് ആലപിച്ചത്. ഉദയ് രാമചന്ദ്രൻ ഈണം കൊടുത്ത ഗാനത്തിനു വരികൾ കുറിച്ചത് സക്കീർ ദാനത് ആണ്. 

‘ഓ പ്രിയസഖീ ഇനിയണയുമോ

കാണുവാനീ കരൾ വേദന

വാചാലമായ് കനവുകൾ ചേർത്തു നാം 

മൂകമായ് എങ്ങോ പോയ് മറഞ്ഞു നീ....

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പുറത്തിറക്കിയത്. ഗാനരംഗത്തിലെ പ്രണയ വർണങ്ങളും വിരഹ ദുഃഖങ്ങളും ആസ്വാദകരെയും നൊമ്പരപ്പെടുത്തുന്നു. ദിലീപ് എടപട്ട, ഫര്‍സാന, സഞ്ജയ് എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷഫീർ അലി റഹ്മാൻ ചിത്രീകരിച്ച വിഡിയോയുടെ എഡിറ്റിങ് ലാൽ കൃഷ്ണൻ അച്യുതം നിർവഹിച്ചു. 

രൂപ രേവതിയാണ് പാട്ടിനു വേണ്ടി വയലിനിൽ സംഗീതൊമൊരുക്കിയത്. എബി സാല്‍വിൻ തോമസ് പ്രോഗ്രാമിങ് ചെയ്ത പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും റിജോഷ് ആണ്. നിലമ്പൂർ ഷാജിയാണ് ആൽബത്തിന്റെ നിർമാണം. അഖിൽ പി.സുബ്രഹ്മണ്യന്റെ സംവിധാന മികവിലൊരുങ്ങിയ ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു  സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com