ADVERTISEMENT

സിജു വിൽ‌സൺ നായകനാകുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. സുധാകരൻ കെ.പി വരികൾ കുറിച്ച പാട്ടിന് മെജോ ജോസഫ് ആണ് ഈണം പകർന്നത്. സിയ ഉൽ ഹഖ് ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികില്‍ എത്തിച്ചത്. എസ്.ജെ.ഗോഡ്സൺ ആണ് പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

വാരിക്കുഴിയിലെ കൊലപാതകം, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങൾക്കു ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ സിജു വിൽ‌സന്റെ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ മികച്ച താര നിര തന്നെ ‘ഇന്നു മുതലി’ന്റെ ഭാഗമായുണ്ട്. 

വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് ‘ഇന്നു മുതൽ’ ഒരുക്കിയിരിക്കുന്നത്. സംഗീതത്തിനും ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുക. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രത്തിലെ ‘മായക്കണ്ണൻ’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. മെജോ ജോസഫ് സംഗീതം പകർന്ന് ആലപിച്ച ഗാനം സംഗീതാസ്വാദകർ ഏറ്റെടുക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com