ADVERTISEMENT

‘പ്രപഞ്ച സൃഷ്ടാവേ’ എന്ന ഭക്തിഗാന ആൽബത്തിലെ ഏറ്റവും പുതിയ ഗാനമായ ‘സർവ പ്രപഞ്ചത്തിൻ സൃഷ്ടിതാവേ’ പുറത്തിറങ്ങി. എബ്രഹാം ജോർജ് മതിലുങ്കൽ ആണ് പാട്ടിനു ഹൃദ്യമായ വരികൾ കുറിച്ചത്. ജിമ്മി ചാക്കോളമണ്ണിൽ ഈണമൊരുക്കിയ ഗാനം വിൽസ്വരാജ് ആലപിച്ചു. 

‘സർവപ്രപഞ്ചത്തിൻ സൃഷ്ടിതാവേ

സർവചരാചരവും നമിക്കുന്നു നിന്നെ

ആഴിയുമൂഴിയും മറഞ്ഞവനേ

ആദരവോടു ഞാൻ സ്തുതിച്ചിടുന്നു....’

ജോർജ് ആന്റണി ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷനും പ്രോഗ്രാമിങ്ങും മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. മിഥുൻ ജയ് വീണയിലും ആനന്ദ് ബാലകൃഷ്ണൻ തബലയിലും സംഗീതം പകർന്നു. ബിജു രത്നം ആണ് വിഡിയോ എഡിറ്റ് ചെയ്തത്. 

ചുരുങ്ങിയ സമയത്തിനകം തന്നെ ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ മാഹാമരിക്കാലത്ത് പാട്ട് ഏറെ ആശ്വാസവും പ്രത്യാശയും പകരുന്നു എന്നാണ് ആസ്വാദകപക്ഷം. ഹൃദ്യമായ വരികളും ഈണവും പാട്ട് ആവർത്തിച്ചു കേൾക്കാൻ പ്രേരിപ്പിക്കുകയാണെന്നും ആസ്വാദകര്‍ കുറിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com