ADVERTISEMENT

പരിഹാസങ്ങൾ കേൾക്കുന്നത് ഇഷ്ടമാണെന്നു തുറന്നു പറഞ്ഞ് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ വച്ചായിരുന്നു റിമിയുടെ രസകരമായ പ്രതികരണം. പരിപാടിയുടെ മറ്റു വിധികർത്താക്കളായ വിധു പ്രതാപിന്റെയും സിത്താര കൃഷ്ണകുമാറിന്റെയും ജ്യോത്സ്നയുടെയും കമന്റുകൾക്കു മറുപടിയായാണ് റിമിയുടെ ചിരിപ്പിക്കും പ്രതികരണം എത്തിയത്. റിമി ടോമി ക്യാപ്റ്റനായെത്തുന്ന ടീമിലെ മത്സരാർഥികൾ വേദിയിൽ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കവെയായിരുന്നു റിമി വേദിയെ ഒന്നാകെ ചിരിപ്പിച്ചത്. 

മത്സരാർഥികളുടെ പ്രകടനത്തെക്കുറിച്ച് റിമി പേപ്പറിൽ എഴുതിയ കമന്റുകൾ എല്ലാവരും കേൾക്കെ വിധു പ്രതാപ് വായിച്ചു. രസകരമായ ചില വാക്കുകൾ കേട്ട് ജ്യോത്സ്നയും സിത്താരയും മത്സരാർഥികളും  ഉൾപ്പെടെ എല്ലാവരും ചിരിച്ചപ്പോഴാണ് തന്നെ കളിയാക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അതിലൂടെ ഉൾക്കരുത്ത് ആർജിക്കാൻ സാധിക്കുമെന്നും റിമി ടോമി ചിരിച്ചുകൊണ്ട് പ്രതികരിച്ചത്. പ്ലീസ്, എല്ലാവരും എന്നെ കളിയാക്കൂ എന്നും താരം ആവർത്തിച്ചത് സൂപ്പർ 4ന്റെ വേദിയെ വീണ്ടും രസകരമാക്കി. 

സഹപ്രവർത്തർ എന്നതിലുപരി ദീർഘകാലം നീണ്ട അടുപ്പവും സ്നേഹവും സൗഹൃദവുമുണ്ട് റിമി ടോമിയും വിധു പ്രതാപും ജ്യോത്സ്നയും സിത്താരയും തമ്മിൽ. നാലുപേരും ഒരുമിച്ചുള്ള അനുഭവങ്ങളും ഓർമകളുമൊക്കെ വേദിയിൽ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ രസകരമായ സംഭാഷണങ്ങളും കമന്റുകളുമെല്ലാം സൂപ്പർ 4ന്റെ വേദിയെ ഒന്നാകെ രസിപ്പിക്കാറുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com