ADVERTISEMENT

വീണ്ടും ഗൗണിൽ തിളങ്ങി ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി. ലൈറ്റ് പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണിൽ ആണ് റിമി പ്രത്യക്ഷപ്പെട്ടത്. ഗൗണിനൊപ്പം വലിയ കമ്മലുകൾ ആണ് താരം അണിഞ്ഞത്. റിമിയുടെ ഹെയര്‍ സ്റ്റൈലും ഏറെ ശ്രദ്ധേയമായി. ഗൗണിൽ വിവിധ പോസുകളിലുള്ള ചിത്രങ്ങൾ റിമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 

ചുരുങ്ങിയ സമയത്തിനകം റിമി ടോമിയുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായി. കഴിഞ്ഞ ദിവസം പിസ്താ ഗ്രീൻ നിറത്തിലുള്ള ഗൗൺ ധരിച്ച് റിമി പങ്കുവച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. റിമിയ്ക്ക് പ്രായം കുറഞ്ഞു വരികയാണെന്നും വീണ്ടും മെലിഞ്ഞ് സുന്ദരി ആയി എന്നും ആരാധകർ കുറിച്ചു. താരം ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com