ADVERTISEMENT

വീണ്ടും ഗർഭകാല വിശേഷങ്ങളും പുതിയ ചിത്രങ്ങളുമായി ഗായിക ശ്രേയ ഘോഷാൽ. ലൈറ്റ് ആഷ് നിറത്തിലുള്ള സിംപിൾ ഗൗണിൽ ആണ് ശ്രേയ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിനൊപ്പം ഗായിക ധരിച്ച ആഭരണങ്ങളും ശ്രദ്ധേയമായി. നിറവയറിൽ കൈ ചേര്‍ത്തു കരുതലോടെ നിൽക്കുന്ന ശ്രേയ ആണ് ചിത്രത്തിൽ. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നും ദൈവാനുഗ്രഹത്താൽ സംഭവിച്ച മഹാ അദ്ഭുതമാണിതെന്നും ചിത്രങ്ങൾക്കൊപ്പം ഗായിക കുറിച്ചു. 

ശ്രേയ ഘോഷാലിന്റെ പുതിയ ചിത്രങ്ങൾ വൈറലായതോടെ ദിയ മിർസ, നീതി മോഹൻ, ഹർഷ്ദീപ് കൗർ തുടങ്ങി സിനിമാ, സംഗീതരംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രതികരണങ്ങളുമായെത്തി. ഏതാനും ദിവസങ്ങൾക്കു മുൻപ് അമ്മ ശർമിസ്തയുടെ 60ാം പിറന്നാൾ ആഘോഷവേളയിൽ നിറവയറുമായെത്തിയ ശ്രേയ ഘോഷാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. 

ഈ മാസം ആദ്യവാരമാണ് ശ്രേയ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായയും ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന കാര്യം ആരാധകരെ അറിയിച്ചത്. നിറവയറിൽ കൈ ചേർത്തു നിൽക്കുന്നതിന്റെ ചിത്രവും ഗായിക പങ്കുവച്ചിരുന്നു. ഗർഭകാലത്തെ വീട്ടുകാരുടെ കരുതലിനെക്കുറിച്ചും കാത്തിരിപ്പിനെക്കുറിച്ചും ഗായിക ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com