ശരത്തിന്റെ ഈണത്തിൽ ചിത്രയുടെ പാട്ട്; ആത്മാവ് തൊട്ട് ‘കര കാണാ കടലിൽ’

Karakaana-Kadalil
SHARE

ഗായിക കെ.എസ്.ചിത്ര ആലപിച്ച പുതിയ ക്രിസ്തീയ ഭക്തിഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘കര കാണാ കടലിൽ’ എന്നു തുടങ്ങുന്ന അതിമനോഹര മെലഡിയാണ് ആസ്വാദകർക്കരികിൽ എത്തിയത്. ശരത് ആണ് പാട്ടിന് ഈണം പകർന്നതും പ്രോഗ്രാമിങ് നിർവഹിച്ചതും. ജോയ്സ് തൊണ്ണിയമല പാട്ടിനു വരികൾ കുറിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മഹാമാരിക്കാലത്ത് ഈ ഗാനം ഏറെ ആശ്വാസവും പ്രത്യാശയു പകരുന്നു എന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍.

‘കര കാണാ കടലിൽ പ്രതികൂല കടലിൽ

വലയുന്ന ഞങ്ങളിൽ കനിവേകൂ നാഥാ

അണയാത്ത പൊൻതിരി നാളത്താലെന്നും

ജീവൽ പ്രകാശം നീ തൂകൂ.....’

ചിത്രയുടെ സ്വരഭംഗി തെളിയുന്ന പാട്ട് സംഗീതപ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഗായികയുടെ ഹൃദയം തഴുകും ആലാപനം ആവർത്തിച്ചു കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്നു എന്നാണ് ആസ്വാദകപക്ഷം. ആഴമേറിയ വരികളും ശരത്തിന്റെ സംഗീതവും ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ കയറിക്കൂടുകയാണെന്നും പ്രേക്ഷകർ കുറിച്ചു. മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചൊരുക്കിയ പാട്ടിന്റെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA