'എന്തുകൊണ്ടാണ് നീ ഇത്ര സുന്ദരിയായിരിക്കുന്നത്?'; നേഹയുടെ വേഷപ്പകർച്ചയിൽ കണ്ണുടക്കി രോഹൻ

neha-rohan-new
SHARE

ഗായിക നേഹ കക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. സാരി ധരിച്ച് അതിസുന്ദരിയായാണ് നേഹ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഗായിക വിധികർത്താവായെത്തുന്ന സംഗീത റിയാലിറ്റി ഷോയിലെ ഹ്രസ്വ വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. ‌നേഹയുടെ മനോഹരമായ വേഷപ്പകർച്ച പ്രേക്ഷകരെയും ആരാധകരെയും ഒരുപോെലെ അമ്പരപ്പെടുത്തി. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. 

പിന്നാലെ നേഹയുടെ ഭർത്താവും ഗായകനുമായ രോഹൻപ്രീത് സിങ്ങും വിഡിയോയ്ക്കു താഴെ കമന്റ് രേഖപ്പടുത്തി. പ്രിയപ്പെട്ടവളുടെ സൗന്ദര്യത്തെ ഏറെ പുകഴ്ത്തിയ രോഹൻ 'എന്തുകൊണ്ടാണ് നീ ഇത്ര സുന്ദരിയായിരിക്കുന്നത്?' എന്നു ചോദിക്കുകയും ചെയ്തു. രോഹന്റെ പ്രതികരണം ആരാധകർക്കിടയിൽ ചർച്ചയായി. ഇതിനു മുൻപും നേഹയെക്കുറിച്ച് രോഹൻ വാചാലനായിട്ടുണ്ട്.

ഒരു സംഗീത ആൽബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയും ചെയ്തവരാണ് നേഹ കക്കറും രോഹന്‍പ്രീത് സിങ്ങും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് തങ്ങൾ പ്രണയത്തിലാണെന്ന കാര്യം ഗായകർ ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് 2020 ഒക്ടോബറിൽ നേഹയും രോഹനും വിവാഹിതരായി. വിവാഹചിത്രങ്ങളും ദുബായിലെ മധുവിധു ആഘോഷ ചിത്രങ്ങളും ഗായകദമ്പതികൾ പങ്കുവച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA