ADVERTISEMENT

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണിൽ മിന്നും മന്ദാരം’ എന്നു തുടങ്ങുന്ന പാട്ടിനു സംഗീതം നൽകിയത് രാഹുൽ സുബ്രഹ്മണ്യം ആണ്. ജോ പോള്‍ വരികൾ കുറിച്ച ഗാനം യുവഗായകരായ കാർത്തിക്കും നിത്യ മാമ്മനും ചേർന്ന് ആലപിച്ചിരിക്കുന്നു.

 

‘കണ്ണിൽ മിന്നും മന്ദാരം 

മെല്ലെ മെല്ലെ കൈനീട്ടും

മായാമഞ്ഞിൻ താഴ്‌വാരം

പെയ്യുന്നേതോ വെൺമേഘം 

പൊന്നും പൂവും ആവോളം

തോരാതുള്ളിൽ തേനലയായ്....’

 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘കണ്ണിൽ മിന്നും മന്ദാരം’ എന്ന മെലഡി പ്രേക്ഷകർക്കരികിൽ എത്തിയത്. സംഗീതവും ആലാപനവും ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. പാട്ട് ആവർത്തിച്ചു കേൾക്കാന്‍ തോന്നുന്നു എന്നും പ്രേക്ഷകർ കുറിച്ചു. 

 

വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അജു വർഗീസ്, കോട്ടയം രമേശ്, ഇന്ദ്രൻസ്, അഞ്ജു കുര്യൻ, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, ശങ്കർ രാമകൃഷ്ണൻ, അപർണ ജനാർദനൻ, പോളി വൽ‌സൻ തുടങ്ങിയ ഗംഭീര താരനിര അണിനിരക്കുന്നു. ഈ ഫാമിലി എന്റെർറ്റൈനെർ UMFന്റെ ആദ്യ  നിർമ്മാണ സംരംഭമാണ്..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com