ADVERTISEMENT

ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയയായ ഗായിക നഞ്ചിയമ്മ വീണ്ടും പാട്ടുമായി ആരാധകർക്കരികിൽ. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന  'ചെക്കൻ' എന്ന ചിത്രത്തിലാണ് ഗായിക വീണ്ടും പിന്നണി പാടിയത്. ‘അതുക്ക് എന്താ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. താരാട്ടീണത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തിൽ നഞ്ചിയമ്മ അഭിനയിച്ചിട്ടുമുണ്ട്. പാട്ടിന്റെ വരികളും നഞ്ചിയമ്മയുടേതു തന്നെ. 

 

ഇതിനോടകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നഞ്ചിയമ്മയുടെ വേറിട്ട ഗാനാലാപനശൈലി പാട്ടിനെ ഏറെ ‌സ്വീകാര്യമാക്കി. സച്ചി രചനയും സംവിധാനവും നിർവഹിച്ച ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ ഗായികയാണ് നഞ്ചിയമ്മ. ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയയാ നഞ്ചിയമ്മയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോൾ പുറത്തിറക്കിയ പാട്ടും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. 

 

വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമിക്കുന്ന ചിത്രമാണ് ‘ചെക്കൻ’. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വിഡിയോ ലോഞ്ച് നിർവഹിച്ചത്. ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായൊരു വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രമാണിത്. വിഷ്ണു പുരുഷൻ ചിത്രത്തിൽ നായകനായും ആതിര നായികയായും എത്തുന്നു. വിനോദ് കോവൂർ, തസ്നിഖാൻ, അബു സലീം, അമ്പിളി, അലി അരങ്ങാടത്ത്, മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com