ADVERTISEMENT

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ഉടുമ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കള്ള് പാട്ട്’ എന്ന പേരിലാണ് അണിയറപ്രവർത്തകർ പാട്ട് റിലീസ് ചെയ്തത്. രാജീവ് ആലുങ്കൽ വരികൾ കുറിച്ച പാട്ടിനു സംഗീതം ഒരുക്കിയത് സാനന്ദ് ജോർജ് ഗ്രേസ് ആണ്. റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാൻ ഗാനം ആലപിച്ചിരിക്കുന്നു. 

 

മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചൊരുക്കിയ പാട്ട് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി ആസ്വാദകരെ സ്വന്തമാക്കിയ പാട്ടിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വരികളിലെയും ആലാപനത്തിലെയും വൈവിധ്യമാണ് ആസ്വാദകർ ചൂണ്ടിക്കാണിക്കുന്ന പ്രത്യേകത. രാജീവ് ആലുങ്കലിനെക്കൂടാതെ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചിത്രത്തിനു വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. 

 

സെന്തില്‍ രാജമണി, അലന്‍സിയര്‍, ഹരീഷ് പേരടി, ധര്‍മജന്‍ ബോൾഗാട്ടി, മനുരാജ്, സാജല്‍ സുദര്‍ശന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉടുമ്പ്’. പുതുമുഖ താരം എയ്ഞ്ചലീന ലെയ്സെന്‍ ആണ് ചിത്രത്തിലെ നായിക. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ‘ഉടുമ്പ്’ നിര്‍മിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com