ADVERTISEMENT

മലയാളത്തിൽ നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഐ ആം സോറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മോഹൻ സിത്താര തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി മോഹൻ സിതാര സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ലൗ സ്റ്റോറി ചിത്രമാണ് " ഐആം സോറി ".

 

മോ ഇന്റർനാഷണൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ മോഹൻ സിതാര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജിത് ടി. നന്ദനം നിർവ്വഹിക്കുന്നു.സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹൻ സിതാര നിർവഹിക്കുന്നു.വാർത്ത പ്രചരണം-എ. എസ് ദിനേശ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com